വേളം: (kuttiadi.truevisionnews.com) ഗ്രാമപഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ തെക്കാൾമുക്ക് - കൊല്ലർ കണ്ടി - തോട്ടുകോവുമൽ റോഡിന്റെ ഉദ്ഘാടനം വർണ്ണാഭമായ ചടങ്ങിൽ നടന്നു. വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. മുജീബ് റഹ്മാൻ റോഡിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. നാട്ടുകാരുടെ ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ആധുനിക രീതിയിലുള്ള റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തത്.
ചടങ്ങിൽ മുഹമ്മദ് ഹബീബ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ കെ.കെ അബ്ദുള്ള മാസ്റ്റർ മുഖ്യാതിഥിയായി സാന്നിധ്യമറിയിച്ചു. ഷമീം എസ്.കെ സ്വാഗതമാശംസിച്ച പരിപാടിയിൽ എ.ഇ ആഷിഖ് കെ.ടി തുടങ്ങിയവരും ഗ്രാമപഞ്ചായത്ത് പ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു. ഗ്രാമത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ഈ റോഡ് നിർമ്മാണം പുതിയ കുതിപ്പേകുമെന്ന് പ്രസിഡന്റ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
Thekkalmukku - Kollarkandi - Thottukovumal road inaugurated in Velam Grama Panchayat














































