മംഗളം എസ്റ്റേറ്റിൽ വൻ മരംമുറി: ലാൻഡ് ബോർഡ് പരിശോധന നടത്തി, കർശന നടപടിക്ക് നീക്കം

മംഗളം എസ്റ്റേറ്റിൽ വൻ മരംമുറി: ലാൻഡ് ബോർഡ് പരിശോധന നടത്തി, കർശന നടപടിക്ക് നീക്കം
Mar 7, 2026 03:16 PM | By Anusree vc

കുറ്റ്യാടി: (kuttiadi.truevisionnews.com) കാവിലുംപാറ പഞ്ചായത്തിലെ മംഗളം എസ്റ്റേറ്റിൽ നൂറുകണക്കിന് തേക്കുമരങ്ങൾ ഉൾപ്പെടെയുള്ളവ അനധികൃതമായി മുറിച്ചുകടത്തിയെന്ന പരാതിയിൽ ലാൻഡ് ബോർഡ് നേരിട്ടെത്തി പരിശോധന നടത്തി. തോട്ടം ഭൂമി പരിവർത്തനം ചെയ്തതുമായി ബന്ധപ്പെട്ട് ലാൻഡ് ബോർഡ് എടുത്ത കേസ് നിലനിൽക്കെയാണ് ഭൂമിയിൽ നിന്ന് വിലപിടിപ്പുള്ള മരങ്ങൾ വ്യാപകമായി കടത്തിയത്. നിലവിൽ സ്റ്റാറ്റസ്‌കോ (യഥാസ്ഥിതി) നിലനിർത്താൻ ഉത്തരവിട്ട ഭൂമിയിലെ മരംമുറി ഗുരുതരമായ നിയമലംഘനമാണെന്ന് ബോർഡ് അംഗങ്ങൾ വ്യക്തമാക്കി.

തോട്ടം ഭൂമി വിൽപനയ്ക്കായി കമ്പനി ഉടമകൾ വിഘടിപ്പിക്കാൻ ശ്രമിക്കുന്നതായും നാട്ടുകാർ പരാതിപ്പെട്ടിട്ടുണ്ട്. മരംമുറിയിൽ വനംവകുപ്പിന്റെയും ലാൻഡ് ബോർഡിന്റെയും ഭാഗത്തുനിന്ന് ശക്തമായ തുട നടപടികൾ ഉണ്ടാകുമെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകിയവർ അറിയിച്ചു. ലാൻഡ് ബോർഡ് അംഗങ്ങളായ രജീന്ദ്രൻ കപ്പള്ളി, കെ.ടി. ജയിംസ്, കെ.പി. പവിത്രൻ, ഡെപ്യൂട്ടി തഹസിൽദാർ എം.എസ്. സെൽവിന, എം.ആര്‍. ആദിത്ത് എന്നിവരടങ്ങിയ സംഘമാണ് സ്ഥലത്തെത്തിയത്.

Massive tree felling in Mangalam Estate: Land Board inspects, moves for strict action

Next TV

Related Stories
ആക്കലിൽ മധ്യവയസ്കൻ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 12, 2026 02:03 PM

ആക്കലിൽ മധ്യവയസ്കൻ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ആക്കലിൽ മധ്യവയസ്കൻ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
പകർച്ചവ്യാധികൾ തടയാം; അമ്പലക്കുളങ്ങര ക്ഷേത്രത്തിൽ മഴക്കാലപൂർവ്വ ശുചീകരണ ക്ലാസ് സംഘടിപ്പിച്ചു

May 12, 2026 11:26 AM

പകർച്ചവ്യാധികൾ തടയാം; അമ്പലക്കുളങ്ങര ക്ഷേത്രത്തിൽ മഴക്കാലപൂർവ്വ ശുചീകരണ ക്ലാസ് സംഘടിപ്പിച്ചു

അമ്പലക്കുളങ്ങര ക്ഷേത്രത്തിൽ മഴക്കാലപൂർവ്വ ശുചീകരണ ക്ലാസ്...

Read More >>
കക്കട്ടില്‍ കനത്ത മഴയും ഇടിമിന്നലും; വീടുകളിൽ വ്യാപക നാശനഷ്ടം

May 12, 2026 11:13 AM

കക്കട്ടില്‍ കനത്ത മഴയും ഇടിമിന്നലും; വീടുകളിൽ വ്യാപക നാശനഷ്ടം

കക്കട്ടില്‍ കനത്ത മഴയും ഇടിമിന്നലും; വീടുകളിൽ വ്യാപക...

Read More >>
Top Stories










News Roundup