#attacked | തളീക്കരയിൽ യുവാവിനെയും ഭാര്യയെയും ആക്രമിച്ചതായി പരാതി

#attacked | തളീക്കരയിൽ യുവാവിനെയും ഭാര്യയെയും ആക്രമിച്ചതായി പരാതി
Jun 17, 2024 08:19 PM | By Sreenandana. MT

 കുറ്റ്യാടി :(kuttiadi.truevisionnews.com) തളീക്കരയിൽ യുവാവിനെ വീടിന് സമീപത്തെ റോഡിൽ തടഞ്ഞുവച്ച് ആക്രമിച്ചതായി പരാതി.


കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് തളീക്കര പള്ളിയിയിൽ ജുമുഹ നിസ്‌കരിച്ച് വരികയായിരുന്ന വണ്ണാന്റെവിട നദീറിനെയാണ് കണ്ടാൽ അറിയാവുന്ന 15 ഓളം പേർ ചേർന്ന് മർദ്ദിച്ചത്.

മർദ്ദനത്തെ തുടർന്ന് വീട്ടിലേക്ക് പോയ നദീറിനെയും ഭാര്യയെയും വീട്ടിൽ കയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതിയിൽ പറയുന്നു.

നദീറിനെ ഇരുമ്പ് വടികൊണ്ടും മരത്തിൻ്റെ വടി കൊണ്ടു അടിക്കുകയും ബൂട്ട് കൊണ്ട് ചവിട്ടി പരിക്കേൽപ്പിക്കുകയും പിന്നീട് വീട്ടിലേക്ക് അതിക്രമിച്ചു കയറിയ സംഘം ഗർഭിണിയായ ഭാര്യയെയും ആക്രമിക്കുകയായിരുന്നു.

ഭർത്താവിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച യുവതിയെ രണ്ട് കൈയിൽ മർദ്ദിക്കുകയും, നിലത്ത് തള്ളിയിടുകയും ചെയ്തു.

ഗർഭിണി ആയതിനാൽ വീഴ്ച്ചയിൽ കുഞ്ഞിന് എന്തെങ്കിലും സംഭവിക്കാൻ സാദ്ധ്യതയുണ്ടെന്നും യുവതി പരാതിയിൽ പറയുന്നു.

ആക്രമണത്തിൽ നദീറിന്റെ ചെവിക്കും നടുവിനും കഴുത്തിനും, ഭാര്യയ്ക്ക് കൈയ്ക്കും നടുവിനും വയറിനും മറ്റും പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റ ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

നദീറിനെ ഈ മാസം ജൂൺ 7 ന് ഷാനിദും സുഹൈറും ചേർന്ന് മർദ്ദിച്ചിരുന്നു.

ഇതിൽ കുറ്റ്യാടി പോലീസിൽ പരാതി നൽകിയിരുന്നു.

ഈ പരാതി പിൻവലിക്കാൻ നിരന്തരം ഭീഷണി നേരിട്ടതായി പറയുന്നു.

പരാതി പിൻവലിക്കാത്തതിനാണ് നദീറിനെയും കുടുംബത്തെയും വീണ്ടും അക്രമിച്ചത്.

കൂനംവള്ളി വീട്ടിൽ സുഹൈർ, നരിക്കുന്നുമ്മൽ ഷാനിദ്, കുനിയേൽ അസീസ്, പൂളക്ക ഷമീർ, കൊന്നക്കൽ ശ്രീജിത്ത്, കുനിയേൽ നവാസ്, അമ്പലക്കണ്ടി ഫൈസൽ , അമീർ എ പി കെ, തുടങ്ങിയവരുൾപ്പെടെ കണ്ടാൽ അറിയാവുന്ന 15 പേർക്കെതിരെയാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്.

ഭാര്യയുടെ പരാതിയിൽ കേസെടുത്ത പോലീസ് എഫ് ഐ ആർ രേഖപ്പെടുത്തി. സംഭവത്തിൽ എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്.

ജൂൺ ഏഴിന് കൊടുത്ത കേസ് പിൻവലിക്കാത്തതുകൊണ്ട് ഒരു 'സ്ത്രീയുടെ പേരിൽ കയറിപ്പിടിച്ചു, അപമാനിച്ചു, മോശമായി പെരുമാറി' എന്ന വ്യാജ പരാതിയും ഇവർ യുവാവിനെതിരെ നൽകിയാതായി കുടുംബം പറയുന്നു.

#Complaint#young#man #his #wife #attacked #Talikara

Next TV

Related Stories
കുറ്റ്യാടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; നാദാപുരം സ്വദേശിക്ക് ദാരുണാന്ത്യം

Aug 29, 2025 09:19 PM

കുറ്റ്യാടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; നാദാപുരം സ്വദേശിക്ക് ദാരുണാന്ത്യം

കുറ്റ്യാടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാദാപുരം സ്വദേശിക്ക്...

Read More >>
നിർമ്മാണം അവസാന ഘട്ടത്തിൽ; കുന്നുമ്മൽ കമ്മ്യൂണിറ്റി ഹാൾ പുതുമോടിയിലേക്ക്

Aug 29, 2025 08:42 PM

നിർമ്മാണം അവസാന ഘട്ടത്തിൽ; കുന്നുമ്മൽ കമ്മ്യൂണിറ്റി ഹാൾ പുതുമോടിയിലേക്ക്

കുന്നുമ്മൽ കമ്മ്യൂണിറ്റി ഹാൾ പ്രവർത്തി അന്തിമഘട്ടത്തിലേക്ക്...

Read More >>
ഓണക്കാലത്ത് ആശ്വാസമായി; കക്കട്ട് ത്രിവേണി സൂപ്പർ മാർക്കറ്റിൽ ഓണച്ചന്ത ആരംഭിച്ചു

Aug 29, 2025 05:15 PM

ഓണക്കാലത്ത് ആശ്വാസമായി; കക്കട്ട് ത്രിവേണി സൂപ്പർ മാർക്കറ്റിൽ ഓണച്ചന്ത ആരംഭിച്ചു

കക്കട്ട് ത്രിവേണി സൂപ്പർ മാർക്കറ്റിൽ ഓണച്ചന്ത...

Read More >>
ഓണസദ്യ ഒരുക്കാൻ; പാതിരിപ്പറ്റയിൽ കടത്തനാട് സോഷ്യൽ വെൽഫെയർ സഹകരണ സംഘം ഓണച്ചന്ത ആരംഭിച്ചു

Aug 29, 2025 02:39 PM

ഓണസദ്യ ഒരുക്കാൻ; പാതിരിപ്പറ്റയിൽ കടത്തനാട് സോഷ്യൽ വെൽഫെയർ സഹകരണ സംഘം ഓണച്ചന്ത ആരംഭിച്ചു

ഓണസദ്യ ഒരുക്കാൻ; പാതിരിപ്പറ്റയിൽ കടത്തനാട് സോഷ്യൽ വെൽഫെയർ സഹകരണ സംഘം ഓണച്ചന്ത...

Read More >>
എന്നും ഓർമ്മകളിൽ; മൊകേരിയിൽ എസ് സുധാകർ റെഡ്ഡിയുടെ സ്മരണ പുതുക്കി സിപിഐ

Aug 28, 2025 07:24 PM

എന്നും ഓർമ്മകളിൽ; മൊകേരിയിൽ എസ് സുധാകർ റെഡ്ഡിയുടെ സ്മരണ പുതുക്കി സിപിഐ

മൊകേരിയിൽ എസ് സുധാകർ റെഡ്ഡിയുടെ സ്മരണ പുതുക്കി സിപിഐ...

Read More >>
മത്സ്യകൃഷിക്ക് പുത്തൻ ഉണർവ്; കായക്കൊടിയിൽ കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു

Aug 28, 2025 02:51 PM

മത്സ്യകൃഷിക്ക് പുത്തൻ ഉണർവ്; കായക്കൊടിയിൽ കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു

മത്സ്യകൃഷിക്ക് പുത്തൻ ഉണർവ്; കായക്കൊടിയിൽ കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം...

Read More >>
Top Stories










News Roundup






//Truevisionall