Nov 15, 2023 09:08 AM

കുറ്റ്യാടി: (kuttiadinews.com) കുറ്റ്യാടിയിൽ ഇരുപത്തിയഞ്ചുകാരിയായ വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ലോൺ ആപ്പ് ഭീഷണിയെ തുടർന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പ്രാഥമിക നിഗമനം. 2000 രൂപ വായ്പ്പയെടുത്തതിൽ ഒരു ലക്ഷം തിരിച്ചടച്ചിട്ടും ഭീഷണി തുടർന്നതാണ് ആത്മത്യയ്ക്ക് കാരണമായതെന്ന് ആരോപണം.

യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് . മോർഫ് ചെയ്ത ചിത്രങ്ങൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചുകൊടുക്കുമെന്നും ഈ ലോൺ ആപ്പ് ഭീഷണിയിൽ ഉണ്ടായിരുന്നു. ഇതിൽ മനംനൊന്താണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത് എന്നാണ് പ്രാഥമിക നിഗമനം .

#25-year-old #housewife #tried #commit #suicide #Kuttiadi

Next TV

Top Stories