#Latest News #SIO Velam #Felicitation Ceremony #Asnah Tanur
വേളം: (kuttiadi.truevisionnews.com) കാമ്പസുകളിലെ ജാതിക്കൊലപാതകങ്ങളുൾപ്പെടെയുള്ള വംശീയ വിവേചനങ്ങൾ സാർവത്രികമാകുന്ന കാലത്ത്, നീതിയുടെ പക്ഷത്ത് നിലയുറപ്പിക്കുന്ന സർഗാത്മക വിദ്യാർത്ഥിത്വമായി മാറാൻ പുതുതലമുറയ്ക്ക് സാധിക്കണമെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി അസ്നഹ് താനൂർ പ്രസ്താവിച്ചു. എസ്.ഐ.ഒ വേളം ശാഖ സംഘടിപ്പിച്ച ഉന്നത വിജയികൾക്കുള്ള അനുമോദന സദസ്സിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വേളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.സി മുജീബ് റഹ്മാൻ പരിപാടി ഉദ്ഘാടനം ചെയ്തു.
എസ്.ഐ.ഒ കുറ്റ്യാടി ഏരിയ പ്രസിഡൻ്റ് സഈദ് വി.കെ അദ്ധ്യക്ഷത വഹിച്ചു. ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ്, യു.എസ്.എസ്, മജ്ലിസ് പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.
ജമാഅത്തെ ഇസ്‌ലാമി കുറ്റ്യാടി ഏരിയ പ്രസിഡൻ്റ് പി.കെ അഷ്‌റഫ്, ഏഴാം വാർഡ് മെമ്പർ ഡി.കെ നസീമ ടീച്ചർ, ദിശ എജ്യു സപ്പോർട്ട് കൺവീനർ സജ സുൽത്താന, ജമാഅത്തെ ഇസ്‌ലാമി ശാന്തിനഗർ ഹൽഖ നാസിം ടി. ഫൈസൽ മാസ്റ്റർ, കെ.ടി ശരീഫ് എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.
ശാന്തിനഗർ എം.ഡി.എൽ.പി സ്‌കൂൾ അങ്കണത്തിൽ വെച്ച് നടന്ന പരിപാടിയിൽ സനാഫ് പി. സ്വാഗതവും കെ.ടി അദ്നാൻ നന്ദിയും പറഞ്ഞു. മുനീബ് പി.കെ, അൻഷിഫ് ജി.കെ, സിജാഹ് കെ.കെ, റിഷാൻ സി.എം, ഷാമിൽ റസ്മി എം. തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Content Highlight: SIO Velam unit organized a felicitation ceremony for high achievers







































