#Latest News #CITU #Fuel Price Hike #Kuttiadi
കുറ്റ്യാടി: (kuttiadi.truevisionnews.com) ബസ് വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്ന ഇന്ധനവില കുറയ്ക്കണമെന്ന് ബസ് ആൻഡ് എൻജിനിയറിങ് വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) കുന്നുമ്മൽ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.
കുറ്റ്യാടി എ കെ ജി ഹാളിൽ നടന്ന സമ്മേളനം സിഐടിയു ഏരിയാ സെക്രട്ടറി എ എം റഷീദ് ഉദ്ഘാടനം ചെയ്തു. എം മോഹനൻ പാലോളി അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി കെ ടി കുമാരൻ (പ്രസിഡന്റ്), സനീഷ് തയ്യിൽ (സെക്രട്ടറി), മോഹനൻ കൈതക്കൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
Content Highlight: Reduce Fuel Prices, CITU Area Conference Held in Kuttiadi















































