#Latest News #Priyadarshini Scheme #UDF #Naripatta
നരിപ്പറ്റ : (kuttiadi.truevisionnews.com) ഇന്ദിരാ ഗ്യാരണ്ടി പ്രകാരം സംസ്ഥാന യു.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ച സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയായ 'പ്രിയദർശിനി' യാഥാർത്ഥ്യമാക്കിയതിൽ സർക്കാരിനെ അഭിനന്ദിച്ച് യു.ഡി.എഫ് നരിപ്പറ്റ താഴെ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദപ്രകടനവും മധുരവിതരണവും നടത്തി.
പി. പി. ബഷീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം യു.ഡി.എഫ് നരിപ്പറ്റ പഞ്ചായത്ത് കൺവീനർ പി. അരവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ടി. പി. വിശ്വനാഥൻ, സജിത സുധാകരൻ, രാജൻ വി. കെ. എം, ശശി. ഒ, കെ. പി. നാണു മാസ്റ്റർ, രാജൻ സിൻസിയർ, നാസർ പാറളാണ്ടി, ഉസ്മാൻ നരിപ്പറ്റ, ചന്ദ്രൻ വി. കെ തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ സംസാരിച്ചു. തുടർന്ന് പ്രവർത്തകർ ടൗണിൽ മധുരം വിതരണം ചെയ്യുകയും പ്രകടനം നടത്തുകയും ചെയ്തു.
Content Highlight: UDF holds victory march and distributes sweets in Naripatta















































