---
title: "പ്രിയദർശിനിക്ക് തുടക്കം; ഉത്സവ ഛായയിൽ സൗജന്യ കെ എസ് ആർ ടി സി യാത്ര തുടങ്ങി"
english_title: "Priyadarshini Free KSRTC Service Launched"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/366103/priyadarshini-free-ksrtc-service-launched"
published_at: "2026-06-15T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2fab525e2ce_Priyadarshini_Free_KSRTC_Service_Launched.jpg"
keywords: ["Latest News", "KSRTC", "Thottilpalam", "Free Travel For Women", "KM Abhijith MLA"]
---

# പ്രിയദർശിനിക്ക് തുടക്കം; ഉത്സവ ഛായയിൽ സൗജന്യ കെ എസ് ആർ ടി സി യാത്ര തുടങ്ങി

> **Lead Summary:** കക്കട്ടിൽ : തൊട്ടിൽപ്പാലം ഡിപ്പോയിൽ നിന്നുള്ള സ്ത്രീകൾക്കായുള്ള സൗജന്യ കെ.എസ്.ആർ.ടി.സി ബസ് യാത്ര ഒട്ടനവധി ജനങ്ങളുടെ സാന്നിധ്യത്തിൽ കെ.എം. അഭിജിത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് മേഘ ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

## Article Content

കക്കട്ടിൽ : തൊട്ടിൽപ്പാലം ഡിപ്പോയിൽ നിന്നുള്ള സ്ത്രീകൾക്കായുള്ള സൗജന്യ കെ.എസ്.ആർ.ടി.സി ബസ് യാത്ര ഒട്ടനവധി ജനങ്ങളുടെ സാന്നിധ്യത്തിൽ കെ.എം. അഭിജിത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് മേഘ ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച് പടക്കം പൊട്ടിച്ചും യാത്രക്കാർക്ക് മധുരം വിതരണം ചെയ്തുമാണ് നാട്ടുകാർ ബസിനെ വരവേറ്റത്. ചടങ്ങിൽ കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് യു.വി. ബിന്ദു, ജനപ്രതിനിധികളായ രമേശൻ, മൊയ്തു കോരകോടൻ, സുജീന എന്നിവരും രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.സി. ബാലകൃഷ്ണൻ, ജമാൽ കൊരങ്കോട്, പി.ജി. സത്യനാഥൻ, സി.എച്ച്. സെയ്തലവി തുടങ്ങിയവരും പങ്കെടുത്തു സംസാരിച്ചു. ഡി.ടി.ഒ. പി.പി. രഞ്ജിത്ത് പരിപാടിക്ക് സ്വാഗതം ആശംസിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/366103/priyadarshini-free-ksrtc-service-launched)