ജില്ലയിൽ ഷിഗെല്ല രോഗബാധ; കുറ്റ്യാടി മേഖലയിലെ ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധന; രണ്ട് സ്ഥാനങ്ങൾ അടപ്പിച്ചു

ജില്ലയിൽ ഷിഗെല്ല രോഗബാധ; കുറ്റ്യാടി മേഖലയിലെ ഹോട്ടലുകളിലും  തട്ടുകടകളിലും മിന്നൽ പരിശോധന; രണ്ട് സ്ഥാനങ്ങൾ അടപ്പിച്ചു
Jun 14, 2026 03:37 PM | By Fidha Parvin
#latest news #Kuttiadi #hotels #shigella

കുറ്റ്യാടി : ( https://kuttiadi.truevisionnews.com/) ജില്ലയിൽ ആരോഗ്യ മന്ത്രിയുടെയും ഭക്ഷ്യ സുരക്ഷ കമ്മീഷണറുടെയും നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ മിഷൻ 'ക്ലീൻ കേരള' നടപടികൾ പുരോഗമിക്കുന്നു.

ജില്ലയിൽ ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനും ഹോട്ടലുകൾ, കൂൾബാറുകൾ, റസ്റ്റോറന്റുകൾ, ജ്യൂസ് സ്റ്റാളുകൾ തുടങ്ങിയ ഭക്ഷ്യ സ്ഥാപനങ്ങളിലൂടെ രോഗം പകരാനുള്ള സാധ്യത നിയന്ത്രിക്കുന്നതിനുമായി വ്യാപക പരിശോധനകളാണ് ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിവരുന്നത്.

ഫുഡ് സേഫ്റ്റി മാനദണ്ഡങ്ങളും സർക്കാർ ഉത്തരവിൽ പരാമർശിച്ച ഷവർമ നിർമാണ-വിൽപ്പന മാർഗനിർദ്ദേശങ്ങളും പാലിക്കാത്തതായി കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനങ്ങളിലെ ഷവർമ നിർമാണവും വിൽപ്പനയും ഉടൻ നിർത്തിവെക്കാൻ ഉത്തരവിട്ടു. കുറ്റ്യാടി സർക്കിളിന്റെ പരിധിയിലെ ആയഞ്ചേരി, കുറ്റ്യാടി പഞ്ചായത്തുകളിൽ പതിനെട്ടു കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന നടത്തി. രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടിച്ചു.

പരിശോധനയിൽ കണ്ടെത്തിയ നിയമലംഘനങ്ങളെ തുടർന്ന് രണ്ട് സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തുന്നതിനായി ശുപാർശ ചെയ്തു. കൂടാതെ, അശുചിത്വപരമായ സാഹചര്യത്തിൽ പ്രവർത്തിച്ചതിനെ തുടർന്ന് ഒരു തട്ടുകടയ്‌ക്കെതിരെ അഡ്‌ജുഡിക്കേഷൻ നടപടി സ്വീകരിക്കുന്നതിനുള്ള നോട്ടീസും നൽകി.

ചെറിയ ന്യൂനതകൾ കണ്ടെത്തിയ മൂന്ന് സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസ് നൽകി ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകി. ആയഞ്ചേരി ഒലീവ് കാറ്ററിംഗിന്റെ ഷവർമ യൂണിറ്റ്, മറ്റൊരു സ്ഥാപനമായ നാനോ തട്ടുകട എന്നിവയാണ് അടച്ചുപൂട്ടിയ സ്ഥാപനങ്ങൾ.

പരിശോധനയ്ക്കിടെ ഉപഭോഗയോഗ്യമല്ലാത്തതായി കണ്ടെത്തിയ എട്ട് കിലോ പൊറോട്ട മാവ് രണ്ട് കിലോ ഇറച്ചി, ആറ് കിലോ വറുത്ത പലഹാരങ്ങൾ അഞ്ച് കിലോ അരി മാവ് എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ തുടർ നിയമനടപടികൾ ശക്തമായി തുടരുന്നതാണ്.

കുറ്റ്യാടി സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ ഫെബിന മുഹമ്മദ്‌ അഷ്‌റഫ്‌ എ പി, ഓഫീസ് അസിസ്റ്റന്റ് സായൂജ്. എസ്. ബി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.



Content Highlight: Lightning raids on hotels and thrift shops in Kuttiadi area; Two establishments closed

#latest news #Kuttiadi #hotels #shigella

Next TV

Related Stories
വികസനത്തിന് ഫണ്ട് തേടി എം എൽ എ ക്ക് നിവേദനം നൽകി

Jun 13, 2026 04:06 PM

വികസനത്തിന് ഫണ്ട് തേടി എം എൽ എ ക്ക് നിവേദനം നൽകി

വികസനത്തിന് ഫണ്ട് തേടി എം എൽ എ ക്ക് നിവേദനം...

Read More >>
നീറ്റ്, സിബിഎസ്ഇ ക്രമക്കേട്: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കുറ്റ്യാടിയിൽ എസ്എഫ്ഐ ധർണ്ണ സംഘടിപ്പിച്ചു

Jun 13, 2026 11:32 AM

നീറ്റ്, സിബിഎസ്ഇ ക്രമക്കേട്: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കുറ്റ്യാടിയിൽ എസ്എഫ്ഐ ധർണ്ണ സംഘടിപ്പിച്ചു

കുറ്റ്യാടിയിൽ എസ്എഫ്ഐ ധർണ്ണ, നീറ്റ് ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന്...

Read More >>
കരുതലിന്റെ കൈത്താങ്ങ്; കാവിലുംപാറയിൽ കുടുംബശ്രീയുടെ പാലിയേറ്റീവ് സേവനങ്ങൾക്ക് തുടക്കം

Jun 13, 2026 11:09 AM

കരുതലിന്റെ കൈത്താങ്ങ്; കാവിലുംപാറയിൽ കുടുംബശ്രീയുടെ പാലിയേറ്റീവ് സേവനങ്ങൾക്ക് തുടക്കം

കാവിലുംപാറയിൽ കുടുംബശ്രീ പാലിയേറ്റീവ് കെയർ സേവനങ്ങൾ...

Read More >>
ആവേശമായി വിജയതീരം; ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായി വട്ടോളി എൻഎച്ച്എസ്എസിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു

Jun 13, 2026 09:56 AM

ആവേശമായി വിജയതീരം; ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായി വട്ടോളി എൻഎച്ച്എസ്എസിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു

വട്ടോളി എൻഎച്ച്എസ്എസ്, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക്...

Read More >>
Top Stories










News Roundup






Entertainment News