#Latest News #Kavilumpara #Kudumbashree #Palliative Care
കാവിലുംപാറ : (kuttiadi.truevisionnews.com) കുടുംബശ്രീ സിഡിഎസ് നേതൃത്വത്തിൽ കാവിലുംപാറ പഞ്ചായത്തിൽ പാലിയേറ്റീവ് സേവന പ്രവർത്തനങ്ങൾക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് മേഘ പൊയിലുപ്പറമ്പത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. കെ.കെ. മോളി അധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷൻ ബോബി മൂക്കൻതോട്ടം, ശർമിള, ഉപസമിതി കൺവീനർമാരായ ലെനിഷ, ആർ.പി. രജിത എന്നിവർ സംസാരിച്ചു. ഗീത രാജൻ സ്വാഗതവും മോളി സന്തോഷ് നന്ദിയും പറഞ്ഞു.
പാലിയേറ്റീവ് കെയർ വളന്റിയർ രമ്യ സന്തോഷിന്റെ നേതൃത്വത്തിലാണ് സേവന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ആഴ്ചയിൽ മൂന്നുദിവസം കിടപ്പുരോഗികളുടെ വീടുകളിലെത്തി സാന്ത്വന പരിചരണവും ജീവിതശൈലീ രോഗനിർണയവും ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Content Highlight: Kudumbashree starts palliative care services in Kavilumpara






































.jpeg)








