#Latest News #SFI #NEET Scam #Justice For Students #Kuttiady
കുറ്റ്യാടി: (kuttiadi.truevisionnews.com) നീറ്റ്, സിബിഎസ്ഇ പരീക്ഷാ ക്രമക്കേടുകൾ പരിഹരിക്കുക, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എസ്എഫ്ഐ കുന്നുമ്മൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടി പോസ്റ്റ് ഓഫീസിലേക്ക് ധർണ്ണ നടത്തി.
എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. അശ്വന്ത് ചന്ദ്ര ധർണ്ണ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അഭയ് വിനോദ് അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്ഐ കുന്നുമ്മൽ ബ്ലോക്ക് സെക്രട്ടറി കെ. രജിൽ, അമൽജിത്ത് കുറ്റ്യാടി, സാരംഗ് എന്നിവർ സംസാരിച്ചു. എം.എസ്. ടിസ്റ്റ സ്വാഗതവും ഷിയോണ പുരുഷോത്തമൻ നന്ദിയും പറഞ്ഞു.
Content Highlight: SFI stages protest in Kuttiady; demands resignation of Union Education Minister over NEET irregularities
#Latest News #SFI #NEET Scam #Justice For Students #Kuttiady















































