കൈത്താങ്ങായി നാട്; മുള്ളൻ പന്നികുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ച സംഭവം: കുടുംബത്തെ സഹായിക്കാൻ സർവ്വകക്ഷിയോഗം

കൈത്താങ്ങായി നാട്; മുള്ളൻ പന്നികുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ച സംഭവം: കുടുംബത്തെ സഹായിക്കാൻ സർവ്വകക്ഷിയോഗം
Jun 13, 2026 10:41 AM | By Anusree vc
#Latest News #Support Lijesh Family #Kaithachal #Accident

നരിപ്പറ്റ: (kuttiadi.truevisionnews.com) മുള്ളൻപന്നി കുറുകെ ചാടിയതിനെത്തുടർന്ന് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ മരണപ്പെട്ട കൈതച്ചാൽ ലിജേഷ് കുമാറിന്റെ കുടുംബത്തെ സഹായിക്കാൻ സർവ്വകക്ഷിയോഗം തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിന മണ്യൂർ അധ്യക്ഷത വഹിച്ചു.

ഇക്കഴിഞ്ഞ ഞായറാഴ്ച അർദ്ധരാത്രി ബന്ധുവീട് സന്ദർശിച്ച് തിരികെ വരികയായിരുന്ന ലിജേഷും കുടുംബവും സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയ്ക്ക് മുന്നിൽ പെട്ടെന്ന് മുള്ളൻപന്നി ചാടുകയായിരുന്നു. മൃഗത്തെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡിലേക്ക് മറിയുകയായിരുന്നു. ഉടൻ തന്നെ നാദാപുരത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ലിജേഷിന്റെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ലിജേഷിന്റെ ഭാര്യ സൗമ്യയുടെ കാലിന് പരിക്കേറ്റ് ചികിത്സയിലാണ്.

പ്രായമായ മാതാപിതാക്കളും ഭാര്യയും ചെറിയ രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ലിജേഷ്. അദ്ദേഹത്തിന്റെ വിയോഗത്തോടെ പ്രതിസന്ധിയിലായ കുടുംബത്തിന് അർഹമായ സഹായം ലഭ്യമാക്കാൻ മുഖ്യമന്ത്രിയ്ക്കും വനം വകുപ്പ് മന്ത്രിക്കും നിവേദനം നൽകാൻ യോഗം തീരുമാനിച്ചു.

സഹായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കർമ്മസമിതിയും രൂപീകരിച്ചു. എം.എൽ.എ കെ.എം. അഭിജിത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ശശീന്ദ്രൻ, മുൻ എം.എൽ.എ കെ.കെ. ലതിക, വി.എം. ചന്ദ്രൻ, ശശി കുറുവയിൽ, കെ.കെ. സുരേഷ്, എം.പി. കുഞ്ഞിരാമൻ, അഖിലേന്ദ്രൻ നരിപ്പറ്റ എന്നിവർ രക്ഷാധികാരികളായും സജിന മണ്യൂർ പ്രസിഡന്റായും ടി. സുധീർ കൺവീനറായും ഭാരവാഹികളെ തിരഞ്ഞെടുത്തു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ യോഗത്തിൽ സംസാരിച്ചു.

Content Highlight: Accidental death: Action committee formed to support Lijesh's family

#Latest News #Support Lijesh Family #Kaithachal #Accident

Next TV

Related Stories
നീറ്റ്, സിബിഎസ്ഇ ക്രമക്കേട്: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കുറ്റ്യാടിയിൽ എസ്എഫ്ഐ ധർണ്ണ സംഘടിപ്പിച്ചു

Jun 13, 2026 11:32 AM

നീറ്റ്, സിബിഎസ്ഇ ക്രമക്കേട്: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കുറ്റ്യാടിയിൽ എസ്എഫ്ഐ ധർണ്ണ സംഘടിപ്പിച്ചു

കുറ്റ്യാടിയിൽ എസ്എഫ്ഐ ധർണ്ണ, നീറ്റ് ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന്...

Read More >>
കരുതലിന്റെ കൈത്താങ്ങ്; കാവിലുംപാറയിൽ കുടുംബശ്രീയുടെ പാലിയേറ്റീവ് സേവനങ്ങൾക്ക് തുടക്കം

Jun 13, 2026 11:09 AM

കരുതലിന്റെ കൈത്താങ്ങ്; കാവിലുംപാറയിൽ കുടുംബശ്രീയുടെ പാലിയേറ്റീവ് സേവനങ്ങൾക്ക് തുടക്കം

കാവിലുംപാറയിൽ കുടുംബശ്രീ പാലിയേറ്റീവ് കെയർ സേവനങ്ങൾ...

Read More >>
ആവേശമായി വിജയതീരം; ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായി വട്ടോളി എൻഎച്ച്എസ്എസിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു

Jun 13, 2026 09:56 AM

ആവേശമായി വിജയതീരം; ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായി വട്ടോളി എൻഎച്ച്എസ്എസിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു

വട്ടോളി എൻഎച്ച്എസ്എസ്, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക്...

Read More >>
മഴക്കാല ബുദ്ധിമുട്ടുകൾ ഒഴിവാക്കണം: വില്ല്യാപള്ളി-ചേലക്കാട് റോഡ് പ്രവൃത്തി സ്ഥലം സന്ദർശിച്ച് എംഎൽഎ

Jun 13, 2026 09:26 AM

മഴക്കാല ബുദ്ധിമുട്ടുകൾ ഒഴിവാക്കണം: വില്ല്യാപള്ളി-ചേലക്കാട് റോഡ് പ്രവൃത്തി സ്ഥലം സന്ദർശിച്ച് എംഎൽഎ

വില്ല്യാപള്ളി-ചേലക്കാട് റോഡ് പ്രവൃത്തി, സ്ഥലം സന്ദർശിച്ച് എംഎൽഎയും...

Read More >>
'ഭാസുരം 2026; അഭിരുചിയും തൊഴിൽ സാധ്യതയും പരിഗണിക്കുന്നതാവണം പാഠ്യപദ്ധതി -പാറക്കൽ അബ്ദുള്ള

Jun 12, 2026 05:58 PM

'ഭാസുരം 2026; അഭിരുചിയും തൊഴിൽ സാധ്യതയും പരിഗണിക്കുന്നതാവണം പാഠ്യപദ്ധതി -പാറക്കൽ അബ്ദുള്ള

അഭിരുചിയും തൊഴിൽ സാധ്യതയും പരിഗണിക്കുന്നതാവണം പാഠ്യപദ്ധതി -പാറക്കൽ അബ്ദുള്ള...

Read More >>
Top Stories

News Roundup

GCC News

Entertainment News