പ്രവേശനോത്സവ ബാനറിൽ നിന്നും മുഖ്യമന്ത്രിയുടെ ഫോട്ടോ വെട്ടിമാറ്റി; നരിപ്പറ്റയിൽ കെപിഎസ്ടിഎ പ്രതിഷേധം

പ്രവേശനോത്സവ ബാനറിൽ നിന്നും മുഖ്യമന്ത്രിയുടെ ഫോട്ടോ വെട്ടിമാറ്റി; നരിപ്പറ്റയിൽ കെപിഎസ്ടിഎ പ്രതിഷേധം
Jun 11, 2026 10:55 AM | By Anusree vc
#Latest News #Narippatta #Narippatta UP School

കുറ്റ്യാടി : (kuttiadi.truevisionnews.com) സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് നരിപ്പറ്റ യുപി സ്കൂളിൽ സ്ഥാപിച്ച ബാനറിൽ നിന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ്റെ ഫോട്ടോ വെട്ടിമാറ്റിയ സമൂഹദ്രോഹികൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസമാണ് സ്‌കൂൾ ഗ്രൗണ്ടിൽ സ്ഥാപിച്ച ബാനറിൽ നിന്നും മുഖ്യമന്ത്രിയുടെ തലവെട്ടിമാറ്റിയത്. സംഭവത്തിൽ കെ പി എസ് ടി എ കുന്നുമ്മൽ ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ പരിസരത്ത് പ്രതിഷേധ സംഗമം നടത്തി.

കെപിഎസ്‌ടിഎ സംസ്ഥാന കൗൺസിലർ ഇ. ഉഷ ഉദ്ഘാടനം ചെയ്‌തു. ഉപജില്ല പ്രസിഡൻ്റ് ടി.സുധീരൻ അദ്ധ്യക്ഷനായി. സെക്രട്ടറി കെ. ആർ. അഖിൽ ഹരികൃഷ്ണൻ, ടി.വി. രാഹുൽ, പി. സാജിദ്, ഹരിപ്രസാദ്,എസ്.എസ്. അമൽ കൃഷ്ണ, അച്ഛനിത് രാകേഷ്, സുധീർ അരൂർ,ഹാരിസ് വടക്കയിൽ, എ. വിഷ്ണു തുടങ്ങിയവർ സംസാരിച്ചു.

പ്രവേശനോത്സവ ബാനറിൽ നിന്നും മുഖ്യമന്ത്രിയുടെ ഫോട്ടോ വെട്ടിമാറ്റിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കെപിഎസ്‌ടി എ വടകര വിദ്യാഭ്യാസ ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പി. കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

പ്രസിഡൻ്റ് സി. സബ്ന അദ്ധ്യക്ഷയായി. സജീവൻ കുഞ്ഞോത്ത്, ഇ. ഉഷ, പി.പി. രാജേഷ്, പി.കെ. അബ്‌ദുറഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. മുഖ്യമന്ത്രിയുടെ തല വെട്ടിമാറ്റിയ സംഭവത്തിൽ കെ പി എസ് ടി എ ഭാരവാഹികളായ പി. രഞ്ജിത്ത് കുമാർ, വി.വിജേഷ്, കെ. ഹാരിസ് തുടങ്ങിയവർ പ്രതിഷേധിച്ചു

Content Highlight: Chief Minister's photo cut from entrance festival banner; KPSTA protests at Naripatta

#Latest News #Narippatta #Narippatta UP School

Next TV

Related Stories
നാട് ദുരിതത്തിൽ; പാതിവഴിയിലായ പൊതുമരാമത്ത് പ്രവർത്തികൾ മൂലം മഴക്കാലത്ത് ഇരട്ടി ദുരിതം: പാറക്കൽ അബ്ദുല്ല എം.എൽ.എ

Jun 11, 2026 10:32 AM

നാട് ദുരിതത്തിൽ; പാതിവഴിയിലായ പൊതുമരാമത്ത് പ്രവർത്തികൾ മൂലം മഴക്കാലത്ത് ഇരട്ടി ദുരിതം: പാറക്കൽ അബ്ദുല്ല എം.എൽ.എ

പാതിവഴിയിലായ പൊതുമരാമത്ത് പ്രവർത്തികൾ മൂലം മഴക്കാലത്ത് ഇരട്ടി ദുരിതം: പാറക്കൽ അബ്ദുല്ല...

Read More >>
ഇന്ധന, പാചകവാതക വിലവർദ്ധനവ്; കക്കട്ടിലിൽ കോൺഗ്രസ് പ്രകടനം നടത്തി

Jun 10, 2026 01:50 PM

ഇന്ധന, പാചകവാതക വിലവർദ്ധനവ്; കക്കട്ടിലിൽ കോൺഗ്രസ് പ്രകടനം നടത്തി

ഇന്ധന, പാചകവാതക വിലവർദ്ധനവ്; കക്കട്ടിലിൽ കോൺഗ്രസ് പ്രകടനം...

Read More >>
മണങ്ങാട്ടുപൊയിലിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവം; കാർ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു

Jun 10, 2026 11:42 AM

മണങ്ങാട്ടുപൊയിലിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവം; കാർ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു

മണങ്ങാട്ടുപൊയിലിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവം; കാർ ഡ്രൈവർക്കെതിരെ പോലീസ്...

Read More >>
വികസനം വേണം!; കുറ്റ്യാടി ഏരിയ ഡെവലപ്‌മെൻ്റ് ഫോറം വികസന ലഘുലേഖ കൈമാറി

Jun 10, 2026 10:44 AM

വികസനം വേണം!; കുറ്റ്യാടി ഏരിയ ഡെവലപ്‌മെൻ്റ് ഫോറം വികസന ലഘുലേഖ കൈമാറി

കുറ്റ്യാടി ഏരിയ ഡെവലപ്‌മെൻ്റ് ഫോറം വികസന ലഘുലേഖ...

Read More >>
സംഘപരിവാർ അജണ്ടകൾക്ക് വാർഡ് മെമ്പർ കുടപിടിക്കരുത്: എസ്.ഡി.പി.ഐ

Jun 9, 2026 05:19 PM

സംഘപരിവാർ അജണ്ടകൾക്ക് വാർഡ് മെമ്പർ കുടപിടിക്കരുത്: എസ്.ഡി.പി.ഐ

സംഘപരിവാർ അജണ്ടകൾക്ക് വാർഡ് മെമ്പർ കുടപിടിക്കരുത്:...

Read More >>
Top Stories

News Roundup

GCC News

Entertainment News