#Latest News #Health Department Raid #Narippatta #Narippatta Panchayat
നരിപ്പറ്റ: (kuttiadi.truevisionnews.com) പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി നരിപ്പറ്റ പഞ്ചായത്തിലെ ചീക്കോന്ന്, കൈവേലി, കുമ്പളചോല എന്നിവിടങ്ങളിലെ ഹോട്ടൽ, കൂൾബാർ ബേക്കറി, തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി. പഴകിയ ഭക്ഷണപദാർത്ഥങ്ങൾ കണ്ടെത്തി.
ആഹാരപദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്ന തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് ഇല്ലാതെയും, കുടിവെള്ള ഗുണനിലവാര പരിശോധന നടത്താതെയും പ്രവർത്തിച്ചുവന്ന കൈവേലിയിലെ ടേസ്റ്റി ഫുഡ് ആൻഡ് കേറ്ററിംഗ്, കുമ്പളച്ചോലയിലെ ആര്യൻ ഹോട്ടൽ, കുടിവെള്ള ഗുണനിലവാര പരിശോധനയിൽ കോളിഫോം ബാക്ടീരിയ, ഇ-കോളി ബാക്ടീരിയ എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ചിക്കോന്നിലെ അടുക്കള ഹോട്ടൽ എന്നിവയുടെ പ്രവർത്തനം ന്യൂനതകൾ പരിഹരിക്കുന്നതുവരെ താൽക്കാലികമായി നിർത്തിവെക്കാൻ പൊതുജനാരോഗ്യ നിയമപ്രകാരം ലീഗൽ നോട്ടീസ് നൽകി.
കുടിവെള്ള ഗുണനിലവാര പരിശോധന നടത്താതെയും, ഹെൽത്ത് കാർഡ് ഇല്ലാതെയും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ വരും ദിവസങ്ങളിൽ കേരള പൊതുജനാരോഗ്യ നിയമപ്രകാരം നിയമനടപടികൾ കൈക്കൊള്ളുന്നതാണെന്ന് ലോക്കൽ പബ്ലിക് ഹെൽത്ത് ഓഫീസർ ഡോ.പ്രദോഷ് കുമാർ.എം അറിയിച്ചു. പരിശോധനയ്ക്ക് കുടുംബാരോഗ്യം കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ പി.രമേഷ്കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഇ.ആർ.രഞ്ജുഷ, എൻ.കെ.ഷാജി, കെ.കെ.ദിലീപ്കുമാർ വി.അക്ഷയകാന്ത് എന്നിവർ നേതൃത്വം നൽകി.
Content Highlight: Notices issued to three establishments in Naripatta during Healthy Kerala inspection
#Latest News #Health Department Raid #Narippatta #Narippatta Panchayat






































