#Latest News #Kuttiadi #Kuttiadi MLA #Parakkal Abdullah #PWD Rest House
കുറ്റ്യാടി : (kuttiadi.truevisionnews.com) പൊതുമരാമത്ത് വകുപ്പിലെ ഇഴഞ്ഞു നീങ്ങുന്ന നിർമാണപ്രവർത്തികൾ കാരണം കുറ്റ്യാടി നിയോജകമണ്ഡലത്തിലെ ജനങ്ങൾ ദുരിതകയത്തിലാണെന്നും പ്രവർത്തികൾ പെട്ടെന്ന് പൂർത്തീകരിക്കണമെന്നും കുറ്റ്യാടി എം.എൽ.എ പാറക്കൽ അബ്ദുല്ല ആവശ്യപ്പെട്ടു.
വടകര പി ഡബ്ല്യു ഡി റസ്റ്റ് ഹൗസിൽ വിളിച്ചു ചേർത്ത പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെയും കോൺട്രാക്ടർമാരുടെയും അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഴക്കാലം വന്നതോട് കൂടി പൊതുജനത്തിന്റെ ദുരിതം ഇരട്ടിയായെന്നും മണ്ഡലത്തിലെ പല ടൗണുകളിലും പെട്ടെന്ന് വെള്ളം കയറുകയാണെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.
പൊതുമരാമത്ത് വകുപ്പിനു കീഴിൽ കുറ്റ്യാടി നിയോജകമണ്ഡലത്തിൽ നടന്നു കൊണ്ടിരിക്കുന്ന മുഴുവൻ വികസനപ്രവർത്തനങ്ങളുടെയും നിലവിലെ സ്ഥിതി വിലയിരുത്തിയ പാറക്കൽ അബ്ദുല്ല എം.എൽ.എ ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരമേകാനും മഴക്കാലത്ത് ആവശ്യമായ മുൻകരുതൽ സ്വീകരിക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
Content Highlight: Half-completed public works cause double misery during the rainy season: Parakkal Abdullah MLA
#Latest News #Kuttiadi #Kuttiadi MLA #Parakkal Abdullah #PWD Rest House






































