ഓട്ടോ ഡ്രൈവർ ലിജേഷിന്റെ മരണം; കുടുംബത്തിന് അടിയന്തര സഹായം നൽകണമെന്ന് കർഷകസംഘം കുന്നുമ്മൽ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു

ഓട്ടോ ഡ്രൈവർ ലിജേഷിന്റെ മരണം; കുടുംബത്തിന് അടിയന്തര സഹായം നൽകണമെന്ന് കർഷകസംഘം കുന്നുമ്മൽ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു
Jun 9, 2026 02:12 PM | By Anusree vc
#Latest News #Road Accident #Kunnummal #Karshaka Sangham

കുറ്റ്യാടി: (kuttiadi.truevisionnews.com) തുണേരി - തലശേരി സംസ്ഥാനപാതയിൽ മുള്ളൻപന്നി റോഡിന് കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ച സംഭവത്തിൽ, ലിജേഷിന്റെ കുടുംബത്തിന് അടിയന്തര ധനസഹായം അനുവദിക്കണമെന്ന് കർഷകസംഘം കുന്നുമ്മൽ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.

കിണറുള്ള കൈതച്ചാൽ സ്വദേശി ലിജേഷ് കുടുംബത്തോടൊപ്പം തലശേരിയിലെ ബന്ധുവീട്ടിൽ പോയി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. പെട്ടെന്ന് റോഡിലേക്ക് ചാടിയ മുള്ളൻപന്നിയെ ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ ഓട്ടോ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.

കാട്ടുമൃഗങ്ങൾ ജനവാസ മേഖലകളിലേക്കും റോഡുകളിലേക്കും ഇറങ്ങിവരുന്നത് വർധിച്ചുവരുന്ന സാഹചര്യത്തിൽ, യാത്രക്കാരുടെയും നാട്ടുകാരുടെയും സുരക്ഷ ഉറപ്പാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കർഷകസംഘം ആവശ്യപ്പെട്ടു.

വന്യമൃഗശല്യം മൂലമുണ്ടാകുന്ന അപകടങ്ങൾ തടയുന്നതിനുള്ള ഫലപ്രദമായ പദ്ധതികൾ നടപ്പാക്കണമെന്നും, ലിജേഷിന്റെ കുടുംബത്തിന് പ്രത്യേക ധനസഹായവും അനുബന്ധ ആനുകൂല്യങ്ങളും എത്രയും വേഗം അനുവദിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

Content Highlight: The Kunnummal Area Committee of the Farmers' Association demanded immediate assistance to the family

#Latest News #Road Accident #Kunnummal #Karshaka Sangham

Next TV

Related Stories
പഠനമികവിന് ആദരം; ഉന്നത വിജയികൾക്ക് പി അമ്മത് മാസ്റ്ററുടെ സ്മരണാർത്ഥം എൻഡോവ്‌മെന്റ് വിതരണം ചെയ്തു

Jun 9, 2026 10:37 AM

പഠനമികവിന് ആദരം; ഉന്നത വിജയികൾക്ക് പി അമ്മത് മാസ്റ്ററുടെ സ്മരണാർത്ഥം എൻഡോവ്‌മെന്റ് വിതരണം ചെയ്തു

ഉന്നത വിജയികൾക്ക് പി അമ്മത് മാസ്റ്ററുടെ സ്മരണാർത്ഥം എൻഡോവ്‌മെന്റ് വിതരണം...

Read More >>
മിടുക്കർക്ക് ആദരം; കുന്നുമ്മലിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

Jun 9, 2026 10:19 AM

മിടുക്കർക്ക് ആദരം; കുന്നുമ്മലിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

കുന്നുമ്മലിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ...

Read More >>
എസ് എസ് എൽ സി; സംസ്‌ഥാന തലത്തിൽ രണ്ടാം സ്ഥാനം ലഭിച്ച കുറ്റ്യാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിന് ആദരം

Jun 8, 2026 01:20 PM

എസ് എസ് എൽ സി; സംസ്‌ഥാന തലത്തിൽ രണ്ടാം സ്ഥാനം ലഭിച്ച കുറ്റ്യാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിന് ആദരം

എസ് എസ് എൽ സി സംസ്‌ഥാന തലത്തിൽ രണ്ടാം സ്ഥാനം ലഭിച്ച കുറ്റ്യാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിന്...

Read More >>
ഇന്ധന വിലവർദ്ധനവ്; കുന്നുമ്മലിൽ സി.പി.ഐ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

Jun 8, 2026 12:56 PM

ഇന്ധന വിലവർദ്ധനവ്; കുന്നുമ്മലിൽ സി.പി.ഐ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

ഇന്ധന വിലവർദ്ധനവ് കുന്നുമ്മലിൽ സി.പി.ഐ പ്രതിഷേധ കൂട്ടായ്മ...

Read More >>
Top Stories

News Roundup

GCC News

Entertainment News