#Latest News #Salim Kumar Remembrance #Kakkattil
കക്കട്ടില്‍: (kuttiadi.truevisionnews.com) ഒരാൾക്കും സങ്കല്പിക്കാൻ കഴിയാത്ത വിധം തികച്ചും വ്യത്യസ്തവും അനുകരിക്കാനാവാത്തതുമായ അഭിനയശൈലിയുടെ ഉടമയായ മഹാനടനെയാണ് സലിംകുമാറിന്റെ വേർപാടിലൂടെ മലയാള സിനിമാ ലോകത്തിന് നഷ്ടമായിരിക്കുന്നതെന്ന് നടനും ചിത്രകാരനും ഗ്രന്ഥകർത്താവുമായ രാജഗോപാലൻ കാരപ്പറ്റ പ്രസ്താവിച്ചു. ചാരുത ചാരിറ്റബിൾ ട്രസ്റ്റ് കക്കട്ടിലിന്റെ ആഭിമുഖ്യത്തിൽ സിറ്റി കോംപ്ലക്സ് ഓഡിറ്റോറിയത്തിൽ ചേർന്ന അനുശോചനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ട്രസ്റ്റ് ചെയർമാൻ ഓർമ റഫീഖിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സാംസ്കാരിക പ്രവർത്തകരായ പി.പി. അശോകൻ, ഒ.പി. അഷറഫ്, സി. നാരായണൻ, എം.എം. രാധാകൃഷ്ണൻ, വി.പി. വാസു, വി.വി. വിനോദൻ, ഡോ. പുഷ്പരാജൻ, സുധാകരൻ ഒ.പി, വി.എം. കുഞ്ഞിക്കണ്ണൻ എന്നിവർ ആദരാഞ്ജലികളർപ്പിച്ചു സംസാരിച്ചു.
Content Highlight: Salim Kumar memorial and condolence meeting organized in Kakkattil















































