സംഘപരിവാർ അജണ്ടകൾക്ക് വാർഡ് മെമ്പർ കുടപിടിക്കരുത്: എസ്.ഡി.പി.ഐ

സംഘപരിവാർ അജണ്ടകൾക്ക് വാർഡ് മെമ്പർ കുടപിടിക്കരുത്: എസ്.ഡി.പി.ഐ
Jun 9, 2026 05:19 PM | By Anusree vc
#Latest News #SDPI Protest #Muslim League #Kulangareth

കുളങ്ങരത്ത്: (kuttiadi.truevisionnews.com) കുളങ്ങരത്ത് വാർഡിലെ മുസ്ലിം ലീഗ് ജനപ്രതിനിധിയായ എ.വി. നാസറുദ്ധീൻ മാഷ്, ആർ.എസ്.എസിന്റെ പോഷക സംഘടനയായ സേവാഭാരതിയുടെ വിദ്യാഭ്യാസ പരിപാടി ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ച നടപടിയിൽ എസ്.ഡി.പി.ഐ നരിക്കാട്ടേരി - കുന്നുമ്മൽ ബ്രാഞ്ച് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ചാരിറ്റിയുടെയും വിദ്യാഭ്യാസ പ്രവർത്തനത്തിന്റെയും മറവിൽ കുരുന്നുകളുടെ മനസ്സിലേക്ക് വിദ്വേഷത്തിന്റെ വിത്തുകൾ പാകുന്ന സംഘപരിവാർ അജണ്ടകളെ ഒരു അധ്യാപകൻ കൂടിയായ നാസർ മാഷ് തിരിച്ചറിയാതെ പോകുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്. പൊതുവേദികളിൽ സംഘപരിവാറിനെതിരെ പ്രസംഗിക്കുകയും, അണിയറയിൽ അവരുടെ സംഘടനകൾക്ക് സ്വീകാര്യത ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യുന്ന ലീഗിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്.

വിദ്വേഷ രാഷ്ട്രീയത്തിന്റെ വക്താക്കൾക്ക് മതേതര മുഖം നൽകാനുള്ള ഈ നീക്കത്തിൽ നിന്ന് വാർഡ് മെമ്പർ അടിയന്തരമായി പിന്മാറണം. ഫാസിസത്തോട് സന്ധി ചെയ്യുന്ന ഇത്തരം നിലപാടുകൾക്കെതിരെ വാർഡിലെ മതേതര വിശ്വാസികൾ രംഗത്തുവരണമെന്നും എസ്.ഡി.പി.ഐ നരിക്കാട്ടേരി-കുന്നുമ്മൽ ബ്രാഞ്ച് കമ്മറ്റി ആവശ്യപ്പെട്ടു

Content Highlight: Ward members should not be swayed by Sangh Parivar agendas: SDPI

#Latest News #SDPI Protest #Muslim League #Kulangareth

Next TV

Related Stories
ഹെൽത്തി കേരള പരിശോധന നരിപ്പറ്റയിൽ മൂന്ന് സ്ഥാപനങ്ങൾക്ക് നോട്ടീസ്

Jun 9, 2026 05:14 PM

ഹെൽത്തി കേരള പരിശോധന നരിപ്പറ്റയിൽ മൂന്ന് സ്ഥാപനങ്ങൾക്ക് നോട്ടീസ്

ഹെൽത്തി കേരള പരിശോധന നരിപ്പറ്റയിൽ മൂന്ന് സ്ഥാപനങ്ങൾക്ക്...

Read More >>
ഓട്ടോ ഡ്രൈവർ ലിജേഷിന്റെ മരണം; കുടുംബത്തിന് അടിയന്തര സഹായം നൽകണമെന്ന് കർഷകസംഘം കുന്നുമ്മൽ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു

Jun 9, 2026 02:12 PM

ഓട്ടോ ഡ്രൈവർ ലിജേഷിന്റെ മരണം; കുടുംബത്തിന് അടിയന്തര സഹായം നൽകണമെന്ന് കർഷകസംഘം കുന്നുമ്മൽ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു

കുടുംബത്തിന് അടിയന്തര സഹായം നൽകണമെന്ന് കർഷകസംഘം കുന്നുമ്മൽ ഏരിയാ കമ്മിറ്റി...

Read More >>
പഠനമികവിന് ആദരം; ഉന്നത വിജയികൾക്ക് പി അമ്മത് മാസ്റ്ററുടെ സ്മരണാർത്ഥം എൻഡോവ്‌മെന്റ് വിതരണം ചെയ്തു

Jun 9, 2026 10:37 AM

പഠനമികവിന് ആദരം; ഉന്നത വിജയികൾക്ക് പി അമ്മത് മാസ്റ്ററുടെ സ്മരണാർത്ഥം എൻഡോവ്‌മെന്റ് വിതരണം ചെയ്തു

ഉന്നത വിജയികൾക്ക് പി അമ്മത് മാസ്റ്ററുടെ സ്മരണാർത്ഥം എൻഡോവ്‌മെന്റ് വിതരണം...

Read More >>
മിടുക്കർക്ക് ആദരം; കുന്നുമ്മലിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

Jun 9, 2026 10:19 AM

മിടുക്കർക്ക് ആദരം; കുന്നുമ്മലിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

കുന്നുമ്മലിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ...

Read More >>
Top Stories

News Roundup

Entertainment News