---
title: "വാക്കുതർക്കം : കുറ്റ്യാടിയിൽ യുവാവിനും സുഹൃത്തുക്കൾക്കും മർദ്ദനം; ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ആക്രമിച്ച പ്രതികൾക്കെതിരെ കേസ്"
english_title: "Youth and friends beaten up in Kuttiadi; Case filed against accused who attacked with iron pipe"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/362689/youth-and-friends-beaten-up-in-kuttiadi-case-filed-against-accused-who-attacked-with-iron-pipe"
published_at: "2026-05-30T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1a884f0992b_Case_filed_against_accused.jpg"
keywords: ["Latest News", "Kuttiady Police", "Kuttiady"]
---

# വാക്കുതർക്കം : കുറ്റ്യാടിയിൽ യുവാവിനും സുഹൃത്തുക്കൾക്കും മർദ്ദനം; ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ആക്രമിച്ച പ്രതികൾക്കെതിരെ കേസ്

> **Lead Summary:** കുറ്റ്യാടി: വാക്കുതർക്കത്തിന്റെ വിരോധത്തിൽ യുവാവിനെയും സുഹൃത്തുക്കളെയും വഴിയിൽ തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ നാല് പേർക്കെതിരെ കുറ്റ്യാടി പോലീസ് കേസെടുത്തു. മധുകോട്ട് ഹാരിസ്, സിനാൻ, തയ്യിൽ സിദ്ദിഖ്, തയ്യിൽ ആഷിഖ് എന്നിവർക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

## Article Content

കുറ്റ്യാടി: വാക്കുതർക്കത്തിന്റെ വിരോധത്തിൽ യുവാവിനെയും സുഹൃത്തുക്കളെയും വഴിയിൽ തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ നാല് പേർക്കെതിരെ കുറ്റ്യാടി പോലീസ് കേസെടുത്തു. മധുകോട്ട് ഹാരിസ്, സിനാൻ, തയ്യിൽ സിദ്ദിഖ്, തയ്യിൽ ആഷിഖ് എന്നിവർക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

പരാതിക്കാരനും പ്രതികളും വാക്കുതർക്കങ്ങൾ ഉണ്ടായിരുന്നുവെന്നും ഇതിന്റെ വൈരാഗ്യത്തിലാണ് അക്രമം നടത്തിയതെന്നും പോലീസ് പറയുന്നു. പ്രതികൾ സംഘം ചേർന്ന് പരാതിക്കാരനെയും സുഹൃത്തുക്കളെയും വഴിയിൽ തടഞ്ഞുനിർത്തുകയും ഹാരിസ് ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് അടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചുവെന്നും പരാതിക്കാരന്റെ മൊഴിയിൽ പറയുന്നു.

തുടർന്ന് സിനാൻ, തയ്യിൽ സിദ്ദിഖ്, തയ്യിൽ ആഷിഖ് എന്നിവരും ചേർന്ന് പരാതിക്കാരനെയും സുഹൃത്തുക്കളെയും ക്രൂരമായി അടിച്ചും ചവിട്ടിയും പരിക്കേൽപ്പിച്ചുവെന്നാണ് പരാതിക്കാരൻ പോലീസിന് നൽകിയ മൊഴി. അക്രമത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/362689/youth-and-friends-beaten-up-in-kuttiadi-case-filed-against-accused-who-attacked-with-iron-pipe)