ലിവിംഗ് ടുഗെദറും ഗർഭച്ഛിദ്രവും, പിന്നെ മറ്റൊരു വിവാഹവും യുവതിയുടെ പരാതിയിൽ കായക്കൊടി സ്വദേശി 26 കാരനെതിതിരെ കേസെടുത്തു

ലിവിംഗ് ടുഗെദറും ഗർഭച്ഛിദ്രവും, പിന്നെ മറ്റൊരു വിവാഹവും യുവതിയുടെ പരാതിയിൽ കായക്കൊടി സ്വദേശി 26 കാരനെതിതിരെ കേസെടുത്തു
May 28, 2026 04:26 PM | By Anusree vc
#Latest News #Kuttiady Crime #Living Together Case #Kuttiadi Police

കുറ്റ്യാടി : (kuttiadi.truevisionnews.com)  വിവാഹവാഗ്ദാനം നൽകി വർഷങ്ങളോളം ഒപ്പം താമസിക്കുകയും ശാരീരികമായി പീഡിപ്പിച്ചുവെന്നും സാമ്പത്തികമായി വഞ്ചിച്ചുവെന്നും മറ്റൊരു വിവാഹം കഴിച്ചുവെന്ന കുറ്റത്തിന് യുവാവിനെതിരെ പോലീസ് കേസെടുത്തു.

നൃത്ത അധ്യാപികയായ 24-കാരിയുടെ പരാതിയിൽ കായക്കൊടി സ്വദേശിയായ ഋഷിരാജ് (ഷബി-26) എന്ന യുവാവിനെതിരെയാണ് തൊട്ടിൽപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

പരാതിക്കാരിയും പ്രതിയും 2021 ഏപ്രിൽ മാസം മുതലാണ് പ്രണയത്തിലാകുന്നതെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് എറണാകുളം കാക്കനാട് ഇൻഫോപാർക്കിന് സമീപം വാടകവീടെടുത്ത് ഇരുവരും ലിവിംഗ് ടുഗെദറായി താമസം ആരംഭിച്ചുവെന്ന് പരാതിയിൽ വ്യക്തമാണ്.

പിന്നീട് ആലപ്പുഴയിലും വട്ടോളിയിലുമുള്ള വാടകവീടുകളിലും, പ്രതിയുടെ കായക്കൊടിയിലുള്ള സ്വന്തം വീട്ടിലും വെച്ച് വിവാഹവാഗ്ദാനം നൽകി നിരന്തരം ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നതായി യുവതിയുടെ പരാതിയിൽ പറയുന്നു.

2023 സെപ്റ്റംബറിൽ പ്രതി വിദേശത്തേക്ക് പോയതിന് ശേഷമാണ് യുവതി ഗർഭിണിയാണെന്ന വിവരം അറിയുന്നത്. വിവരം അറിയിച്ചപ്പോൾ പ്രതി നാട്ടിലെത്താൻ കഴിയില്ലെന്ന് പറയുകയും ഗർഭഛിദ്രം നടത്താൻ ആവശ്യപ്പെടുകയുമായിരുന്നു പരാതിക്കാരി പറഞ്ഞു. ഇതേത്തുടർന്ന് പ്രതിയുടെ സഹോദരിയുടെ സഹായത്തോടെ മൊടക്കല്ലൂർ മെഡിക്കൽ കോളേജിൽ വെച്ച് ഗർഭഛിദ്രം നടത്തിയതായും യുവതി വ്യക്തമാക്കുന്നു.

ഇതിനുപുറമേ, ഒരുമിച്ച് താമസിക്കുന്ന കാലയളവിൽ യുവതിയുടെ ഒന്നേമുക്കാൽ പവന്റെ സ്വർണ്ണമാലയും ലോക്കറ്റും, പിന്നീട് പലപ്പോഴായി 70,000 രൂപയും പ്രതി കൈക്കലാക്കിയെന്നും എന്നാൽ കഴിഞ്ഞ ദിവസം പ്രതി മറ്റൊരു പെൺകുട്ടിയെ ഗുരുവായൂരിൽ വെച്ച് വിവാഹം കഴിച്ചതായി അറിഞ്ഞതോടെയാണ് യുവതി വഞ്ചിക്കപ്പെട്ട വിവരം മനസ്സിലാക്കിയതെന്ന് പരാതിയിൽ പറയുന്നു. യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Content Highlight: Content Highlights:- Living together, abortion, then another marriage: Case filed against 26-year-old man from Kayakodi on complaint of young woman

#Latest News #Kuttiady Crime #Living Together Case #Kuttiadi Police

Next TV

Related Stories
സ്നേഹത്തോടെ, കരുതലോടെ...; ഭിന്നശേഷി വിദ്യാർത്ഥികളെ സ്കൂളിലേക്ക് ക്ഷണിച്ച് കുന്നുമ്മൽ ഗ്രാമപഞ്ചായത്ത്

May 28, 2026 01:37 PM

സ്നേഹത്തോടെ, കരുതലോടെ...; ഭിന്നശേഷി വിദ്യാർത്ഥികളെ സ്കൂളിലേക്ക് ക്ഷണിച്ച് കുന്നുമ്മൽ ഗ്രാമപഞ്ചായത്ത്

ഭിന്നശേഷി വിദ്യാർത്ഥികളെ സ്കൂളിലേക്ക് ക്ഷണിച്ച് കുന്നുമ്മൽ...

Read More >>
മായാത്ത ഓർമ്മയിൽ നാട്; കെപി ചന്ദ്രൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷികം കെഎസ്എസ്പിയു ആചരിച്ചു

May 28, 2026 01:23 PM

മായാത്ത ഓർമ്മയിൽ നാട്; കെപി ചന്ദ്രൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷികം കെഎസ്എസ്പിയു ആചരിച്ചു

കെപി ചന്ദ്രൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷികം കെഎസ്എസ്പിയു...

Read More >>
തിളക്കമാർന്ന വിജയം; പ്ലസ്ടുവിൽ ഉന്നത വിജയം നേടിയ ശാരിസ്തയെ നെല്ല്യോട്ട് കുടുംബം അനുമോദിച്ചു

May 28, 2026 12:40 PM

തിളക്കമാർന്ന വിജയം; പ്ലസ്ടുവിൽ ഉന്നത വിജയം നേടിയ ശാരിസ്തയെ നെല്ല്യോട്ട് കുടുംബം അനുമോദിച്ചു

പ്ലസ്ടുവിൽ ഉന്നത വിജയം നേടിയ ശാരിസ്തയെ നെല്ല്യോട്ട് കുടുംബം...

Read More >>
കർഷകരെ സഹായിക്കാൻ സർക്കാർ ഒപ്പമുണ്ടാകും; കാവിലുംപാറയിലെ ദുരിതബാധിത മേഖലകൾ സന്ദർശിച്ച് മന്ത്രി ടി. സിദ്ദിഖ്

May 28, 2026 11:20 AM

കർഷകരെ സഹായിക്കാൻ സർക്കാർ ഒപ്പമുണ്ടാകും; കാവിലുംപാറയിലെ ദുരിതബാധിത മേഖലകൾ സന്ദർശിച്ച് മന്ത്രി ടി. സിദ്ദിഖ്

കർഷകരെ സഹായിക്കാൻ സർക്കാർ ഒപ്പമുണ്ടാകും; കാവിലുംപാറയിലെ ദുരിതബാധിത മേഖലകൾ സന്ദർശിച്ച് മന്ത്രി ടി....

Read More >>
Top Stories

News Roundup