#Latest News #KSTA Kerala #Pre Monsoon Cleaning #Kunnummal
കുറ്റ്യാടി: (kuttiadi.truevisionnews.com) കെഎസ്ടിഎ സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന മഴക്കാലപൂർവ ശുചീകരണ പരിപാടിയുടെ കുന്നുമ്മൽ സബ്ജില്ലാതല ഉദ്ഘാടനം കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ശശീന്ദ്രൻ നിർവഹിച്ചു. കുന്നുമ്മൽ എഇഒ ഓഫീസ് പരിസരത്ത് നടന്ന പരിപാടിയിൽ കെഎസ്ടിഎ സബ്ജില്ലാ പ്രസിഡന്റ് എൻ. കെ. സുരേഷ് അധ്യക്ഷനായി.
ജില്ലാ വൈസ് പ്രസിഡന്റ് ഇ. ബിന്ദു, ജില്ലാ എക്സിക്യൂട്ടിവ് അംഗം കെ. പി. ബിജു, സബ്ജില്ലാ സെക്രട്ടറി കെ. ലജിത് എന്നിവർ സംസാരിച്ചു. സബ്ജില്ലാ ട്രഷറർ ടി. പി. ലീന, സബ്ജില്ലാ വൈസ് പ്രസിഡന്റ് കെ. പ്രകാശൻ, സബ്ജില്ലാ കമ്മിറ്റി അംഗങ്ങളായ എ. അനീഷ്, കെ. സി. അഭിരാജ്, പി. പ്രമോദ്, കെ. വി. മുനീർ, വിധുൻ ലാൽ, വിനോജ്, വിഷ്ണു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Content Highlight: KSTA pre-monsoon cleaning begins in Kunnummal







































