വണ്ടി വഴിയിലിട്ടു ഓടി രക്ഷപ്പെട്ടു; പക്ഷേ പോലീസ് വിട്ടില്ല!; മരുതോങ്കരയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

വണ്ടി വഴിയിലിട്ടു ഓടി രക്ഷപ്പെട്ടു; പക്ഷേ പോലീസ് വിട്ടില്ല!; മരുതോങ്കരയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ
May 28, 2026 02:39 PM | By Anusree vc
#Latest News #MDMA Hunting #Thottilpalam Police

കുറ്റ്യാടി:(kuttiadi.truevisionnews.com) മരുതോങ്കര അടുക്കത്ത് വെച്ച് കാറുകളിൽ കടത്തുകയായിരുന്ന വൻ ലഹരിമരുന്ന് ശേഖരവുമായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മുഴുക്കുന്ന് സ്വദേശികളായ റഹീം (41), മുഹമ്മദ് ഇജ്ലാൻ കെ.പി (28) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരോടൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പ്രതികൾ പോലീസിനെ ഓടി രക്ഷപ്പെട്ടു.

ഇന്ന് പുലർച്ചെ 12.30 ഓടെയാണ് സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് മരുതോങ്കര, അടുക്കത്ത് പരിശോധന നടത്തുകയായിരുന്നു. റോഡരികിൽ സംശയകരമായ സാഹചര്യത്തിൽ നിർത്തിയിട്ടിരുന്ന കാറുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പോലീസ് സമീപിച്ചപ്പോഴാണ് കാറിലുണ്ടായിരുന്ന രണ്ട് പ്രതികൾ ഓടി രക്ഷപ്പെട്ടത്.

തുടർന്ന് വാഹനത്തിലുണ്ടായിരുന്ന റഹീം, മുഹമ്മദ് ഇജ്ലാൻ എന്നിവരെ തടഞ്ഞുനിർത്തി ദേഹപരിശോധനയും വാഹന പരിശോധനയും നടത്തിയപ്പോഴാണ് വിൽപനയ്ക്കായി സൂക്ഷിച്ച നിലയിൽ 26.43 ഗ്രാം മാരക ലഹരിമരുന്നായ എംഡിഎംഎ കണ്ടെടുത്തത്. പ്രതികളുടെ ശരീരത്തിൽ നിന്നും കാറുകളിൽ നിന്നുമായാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്.

ലഹരിമരുന്നും കടത്താനുപയോഗിച്ച രണ്ട് കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ ഹാജരാക്കി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഓടി രക്ഷപ്പെട്ട മറ്റ് രണ്ട് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Content Highlight: Content Highlights:- Two youths arrested with MDMA in Maruthongara

#Latest News #MDMA Hunting #Thottilpalam Police

Next TV

Related Stories
സ്നേഹത്തോടെ, കരുതലോടെ...; ഭിന്നശേഷി വിദ്യാർത്ഥികളെ സ്കൂളിലേക്ക് ക്ഷണിച്ച് കുന്നുമ്മൽ ഗ്രാമപഞ്ചായത്ത്

May 28, 2026 01:37 PM

സ്നേഹത്തോടെ, കരുതലോടെ...; ഭിന്നശേഷി വിദ്യാർത്ഥികളെ സ്കൂളിലേക്ക് ക്ഷണിച്ച് കുന്നുമ്മൽ ഗ്രാമപഞ്ചായത്ത്

ഭിന്നശേഷി വിദ്യാർത്ഥികളെ സ്കൂളിലേക്ക് ക്ഷണിച്ച് കുന്നുമ്മൽ...

Read More >>
മായാത്ത ഓർമ്മയിൽ നാട്; കെപി ചന്ദ്രൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷികം കെഎസ്എസ്പിയു ആചരിച്ചു

May 28, 2026 01:23 PM

മായാത്ത ഓർമ്മയിൽ നാട്; കെപി ചന്ദ്രൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷികം കെഎസ്എസ്പിയു ആചരിച്ചു

കെപി ചന്ദ്രൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷികം കെഎസ്എസ്പിയു...

Read More >>
തിളക്കമാർന്ന വിജയം; പ്ലസ്ടുവിൽ ഉന്നത വിജയം നേടിയ ശാരിസ്തയെ നെല്ല്യോട്ട് കുടുംബം അനുമോദിച്ചു

May 28, 2026 12:40 PM

തിളക്കമാർന്ന വിജയം; പ്ലസ്ടുവിൽ ഉന്നത വിജയം നേടിയ ശാരിസ്തയെ നെല്ല്യോട്ട് കുടുംബം അനുമോദിച്ചു

പ്ലസ്ടുവിൽ ഉന്നത വിജയം നേടിയ ശാരിസ്തയെ നെല്ല്യോട്ട് കുടുംബം...

Read More >>
കർഷകരെ സഹായിക്കാൻ സർക്കാർ ഒപ്പമുണ്ടാകും; കാവിലുംപാറയിലെ ദുരിതബാധിത മേഖലകൾ സന്ദർശിച്ച് മന്ത്രി ടി. സിദ്ദിഖ്

May 28, 2026 11:20 AM

കർഷകരെ സഹായിക്കാൻ സർക്കാർ ഒപ്പമുണ്ടാകും; കാവിലുംപാറയിലെ ദുരിതബാധിത മേഖലകൾ സന്ദർശിച്ച് മന്ത്രി ടി. സിദ്ദിഖ്

കർഷകരെ സഹായിക്കാൻ സർക്കാർ ഒപ്പമുണ്ടാകും; കാവിലുംപാറയിലെ ദുരിതബാധിത മേഖലകൾ സന്ദർശിച്ച് മന്ത്രി ടി....

Read More >>
കക്കട്ടില്‍ ആർഎംപിഐ നേതാവ് കെ.കെ. ഗോപാലന്റെ നാലാം ചരമവാർഷികം ആചരിച്ചു

May 27, 2026 01:46 PM

കക്കട്ടില്‍ ആർഎംപിഐ നേതാവ് കെ.കെ. ഗോപാലന്റെ നാലാം ചരമവാർഷികം ആചരിച്ചു

കക്കട്ടില്‍ ആർഎംപിഐ നേതാവ് കെ.കെ. ഗോപാലന്റെ നാലാം ചരമവാർഷികം...

Read More >>
Top Stories

News Roundup

Entertainment News