#Latest News #KSSPU #Remembrance Day #Vattoli
കക്കട്ടില്‍: (kuttiadi.truevisionnews.com) വട്ടോളി സംസ്കൃതം എച്ച്എസ് റിട്ട. പ്രധാനാധ്യാപകനും വടകര എസ്എൻഡിപി യൂണിയൻ പ്രസിഡന്റും കെഎസ്എസ്പിയു മുൻ ബ്ലോക്ക് പ്രസിഡന്റുമായിരുന്ന കെ.പി. ചന്ദ്രൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷിക ദിനം കെഎസ്എസ്പിയു നേതൃത്വത്തിൽ ആചരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ചന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കെഎസ്എസ്പിയു സംസ്ഥാന സെക്രട്ടറി സി. അപ്പുക്കുട്ടി അനുസ്മരണ ഭാഷണം നടത്തി. വാർഡ് മെമ്പർ എൻ.വി. ചന്ദ്രൻ, എടത്തിൽ ദാമോദരൻ, കെ.കെ. രവീന്ദ്രൻ, എ. ശ്രീധരൻ, എൻ.പി. വിജയൻ, സി.എച്ച്. ഗീത, എ.പി. കുഞ്ഞബ്ദുള്ള, പി. ഗംഗാധരൻ എന്നിവർ സംസാരിച്ചു.
Content Highlight: Content Highlights:- KSSPU observed the first death anniversary of KP Chandran Master














































