May 27, 2026 10:31 AM

#Latest News #Public Health #Dengue Fever #Narippatta FHC #Mosquito Control

നരിപ്പറ്റ: (kuttiadi.truevisionnews.com) കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിൽ കൊതുകുകളുടെ ഉറവിടം നശിപ്പിക്കുന്നതിനായി നരിപ്പറ്റ ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി പരിശോധന നടത്തി. 'ഉറവിടം തേടി-സീറോ സോഴ്സ് സീറോ ഡെങ്കി' പരിപാടിയുടെ ഭാഗമായാണ് നടപടി.

എല്ലാ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലും കച്ചവട കേന്ദ്രങ്ങളിലും ഊർജിതമായ ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തുകയും, കൊതുകിന്റെ സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. പരിശോധനയ്ക്ക് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ പി. രമേഷ് കുമാർ, ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ആയിഷ ഫിദ, എൻ.കെ. ഷാജി, കെ.കെ. ദിലീപ് കുമാർ, വി. അക്ഷയകാന്ത് എന്നിവർ നേതൃത്വം നൽകി.

Content Highlight: Content Highlights:- Health inspectors conduct a lightning inspection at Naripatta Grama Panchayat and commercial establishments

#Latest News #Public Health #Dengue Fever #Narippatta FHC #Mosquito Control

Next TV

Top Stories










News Roundup