#Latest News #Narippatta ITI #ITI Sports Meet #Kakkattil
കക്കട്ടില്‍: (kuttiadi.truevisionnews.com) കക്കട്ടില്‍ രണ്ട് ദിവസമായി നടന്നുവന്ന നരിപ്പറ്റ ഗവ. ഐടിഐ കായികമേള സമാപിച്ചു. ഫിറ്റർ, എസി മെക്കാനിക് ട്രേഡുകളിലെ വിദ്യാർത്ഥികളാണ് മേളയിൽ മാറ്റുരച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സജിന മണ്ണൂർ മേള ഉദ്ഘാടനം ചെയ്തു.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എ. പൊന്നി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ മുരളിധരൻ, സീനിയർ ഇൻസ്ട്രക്ടർ ഷിജു, പി.ടി.എ പ്രസിഡന്റ് കെ.സി. രാജീവൻ എന്നിവർ സംസാരിച്ചു. ഇൻസ്ട്രക്ടർമാരായ അഭിനന്ദ്, രാധാകൃഷ്ണൻ, റോഷൻ എന്നിവർ കായികമേളയ്ക്ക് നേതൃത്വം നൽകി.
Naripatta Govt. ITI's sports festival concludes














































