#Latest News #Narippatta #SSLC Winners #Grama Panchayat
നരിപ്പറ്റ:(kuttiadi.truevisionnews.com) നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡിൽ നിന്നും എസ്.എസ്.എൽ.സി വിജയിച്ച വിദ്യാർഥികളെ വാർഡ് വികസന സമിതി അനുമോദിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സജിന മണ്ണിയൂർ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ പി.പി മൊയ അധ്യക്ഷനായി. വി യാസർ വേളം കരിയർ ഗൈഡൻസ് ക്ലാസെടുത്തു.
വാർഡ് വികസന സമിതി കൺവീനർ വഹാബ് പുതുക്കുടി, ഇ.കെ ഇബ്രാഹിം, എൻ ഹമീദ്, എം സുരേന്ദ്രൻ, മമ്മു മുറിച്ചാണ്ടി, അഹമ്മദ് ചീക്കോന്ന്, പി.പി സൂപ്പി, സി.എം.പി ബാലൻ, പ്രീത, പൊടിക്കളത്തിൽ അബൂബക്കർ ഹാജി, മുഹമ്മദലി തിനൂർ തുടങ്ങിയവർ പങ്കെടുത്തു.
Content Highlight: Content Highlights:- Ward Development Committee congratulates SSLC winners in Naripatta














































