May 26, 2026 09:27 AM

#Latest News #Parakkal Abdulla #Mandala Paryadanam #Kerala Politics #Kuttiadi #UDF Kerala

കുറ്റ്യാടി: (kuttiadi.truevisionnews.com) നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് ശേഷം ജനങ്ങളെ നേരിൽ കണ്ട് നന്ദി പറയുന്നതിനായി എം.എൽ.എ പാറക്കൽ അബ്ദുള്ള ആരംഭിച്ച മണ്ഡല പര്യടനത്തിന് ആവേശോജ്ജ്വല തുടക്കം. തിങ്കളാഴ്ച രാവിലെ നമ്പാംവയലിൽ നിന്നാരംഭിച്ച ആദ്യദിന പര്യടനം പൂളക്കൂൽ, പുത്തലത്ത്, വലകെട്ട്, കമ്മാനത്താഴ, വളയന്നൂർ, വടയം, പന്നിവയൽ, ഞെമ്മോറ, പാറേമ്മൽ പള്ളി ഉൾപ്പെടെ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലൂടെ കടന്നുപോയി രാത്രി വൈകി പുറമേരിയിൽ സമാപിച്ചു.

മുപ്പത്തേഴിലധികം സ്വീകരണ കേന്ദ്രങ്ങളിലായി പ്രവർത്തകരും നാട്ടുകാരും നൽകിയ ഉജ്ജ്വല വരവേൽപ്പ് പര്യടനത്തെ അങ്ങേയറ്റം ജനകീയമാക്കി. വിവിധ കേന്ദ്രങ്ങളിൽ എം.എൽ.എയെ അഭിനന്ദിക്കാനും ആശംസകൾ നേരാനും വലിയ ജനാവലിയാണ് എത്തിച്ചേർന്നത്. ആവേശകരമായ മുദ്രാവാക്യങ്ങളോടെയും സ്വീകരണങ്ങളോടെയും മണ്ഡലം മുഴുവൻ ഉത്സവാന്തരീക്ഷത്തിലായിരുന്നു.

വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ യു.ഡി.എഫ് നേതാക്കളായ വി.എം ചന്ദ്രൻ, കെ.ടി. അബ്ദുറഹ്മാൻ, പ്രമോദ് കക്കട്ടിൽ, നൊച്ചാട്ട് കുഞ്ഞബ്ദുള്ള, ശ്രീജേഷ് ഊരത്ത്, വി.പി കുഞ്ഞമ്മദ് മാസ്റ്റർ, പി.പി റഷിദ്, വി.ടി.വി ഗംഗാധരൻ, കെ. മൊയ്തു, മഠത്തിൽ ശ്രീധരൻ, കെ.സി മുജീബ് റഹ്മാൻ, വി.പി മൊയ്‌തു, കെ. മുഹമ്മദ് സാലി, പുത്തൂർ മുഹമ്മദലി, കെ.കെ മനാഫ്, മൻസൂർ എടവലത്ത്, പി.കെ സുരേഷ്, സി.കെ അബു, എസ്.ജെ. സജീവ് കുമാർ, സി.എ നൗഫൽ, എം.എം ഹമീദ്, വി.കെ അബ്ദുള്ള, ഏലിയാറ ആനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.

Content Highlight: Content Highlights:- MLA's constituency tour begins with enthusiasm, expressing gratitude to the people

#Latest News #Parakkal Abdulla #Mandala Paryadanam #Kerala Politics #Kuttiadi #UDF Kerala

Next TV

Top Stories










News Roundup






GCC News