#Latest News #Kunnummal #Buds School #Praveshanolsavam
കക്കട്ടില്‍ : (kuttiadi.truevisionnews.com) കുന്നുമ്മൽ പഞ്ചായത്തിന്റെയും ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിന്റെയും സംയുക്ത നേതൃത്വത്തിൽ ഭിന്നശേഷി വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിച്ച് പ്രവേശനോത്സവത്തിനുള്ള ക്ഷണക്കത്ത് കൈമാറി. വരാനിരിക്കുന്ന അധ്യയന വർഷത്തെ പ്രവേശനോത്സവത്തിലേക്ക് കുട്ടികളെയും രക്ഷിതാക്കളെയും നേരിട്ട് ക്ഷണിക്കുന്നതിനായാണ് സന്ദർശനം നടത്തിയത്.
പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പ്രകാശൻ, ജനപ്രതിനിധികളായ കെ. വിശ്വനാഥൻ, മിനി സുധീർ, എലിയാറ ആനന്ദൻ, ഷീന പ്രകാശ്, ആർ. ലിനി, ബഡ്സ് സ്കൂൾ അധ്യാപിക സുജന, സി.ഡി.എസ് പ്രതിനിധി സന്ധ്യ എന്നിവർ വീടുസന്ദർശന പരിപാടിക്ക് നേതൃത്വം നൽകി.
Content Highlight: Content Highlights:- Kunnummal Panchayat visited the children's homes and handed over invitation letters














































