adimage

adimage

കുറ്റ്യാടിയിൽ ഗുഡ്സ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റ സംഭവം; ഗുഡ്സ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു

കുറ്റ്യാടിയിൽ ഗുഡ്സ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റ സംഭവം; ഗുഡ്സ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു adimage adimage
2026-05-24T14:29:00 | By Anusree vc
#Latest News #Kuttiadi #Road Accident #Kuttiadi Police

കുറ്റ്യാടി: (kuttiadi.truevisionnews.com) അശ്രദ്ധമായും മനുഷ്യജീവന് അപകടം വരുത്തക്കവിധത്തിലും വാഹനം ഓടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ ഗുഡ്സ് ഓട്ടോറിക്ഷാ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. പരിക്കേറ്റ പാലേരി ടൗൺ വലിയവീട്ടുമ്മൽ രാജീവന്റെ മകൻ ആകാശിന്റെ (23) പരാതിയിലാണ് കുറ്റ്യാടി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

കഴിഞ്ഞ മെയ് 17-ന് രാവിലെ 8:10-ഓടെ കടേക്കച്ചാൽ പെട്രോൾ പമ്പിന് മുൻവശത്തായിരുന്നു അപകടം. ആകാശ് കുറ്റ്യാടി ഭാഗത്ത് നിന്നും വടയം ഭാഗത്തേക്ക് മോട്ടോർ സൈക്കിളിൽ വരികയായിരുന്നു. ഈ സമയം പെട്രോൾ പമ്പിൽ നിന്നും പെട്ടെന്ന് അശ്രദ്ധമായി റോഡിലേക്ക് ഓടിച്ചു കയറിയ ഗുഡ്സ് ഓട്ടോറിക്ഷ ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ പരാതിക്കാരനായ ആകാശിന്റെ വലതുകൈയിലെ മൂന്ന് വിരലുകളിലെ എല്ലുകൾ പൊട്ടി ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പ്രതിയായ ഗുഡ്സ് ഓട്ടോ ഡ്രൈവർക്കെതിരെ അശ്രദ്ധമായി വാഹനം ഓടിച്ചതിനും പരിക്കേൽപ്പിച്ചതിനുമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത് ചെയ്തിരിക്കുന്നത്.

Content Highlight: Content Highlights:-A young man was injured in a collision between a goods auto and a bike in Kuttiadi; Police have registered a case against the goods driver

#Latest News #Kuttiadi #Road Accident #Kuttiadi Police

adimage

Next TV

adimage adimage
Related Stories
കുറ്റ്യാടിയിൽ ലഹരിയെ തുടച്ചുനീക്കാൻ കുരുന്നുകളുടെ വരക്കൂട്ടുകൾ; കുന്നുമ്മൽ ഉപജില്ലയിൽ ചിത്രരചനാ മത്സരം

Jul 14, 2026 04:14 PM

കുറ്റ്യാടിയിൽ ലഹരിയെ തുടച്ചുനീക്കാൻ കുരുന്നുകളുടെ വരക്കൂട്ടുകൾ; കുന്നുമ്മൽ ഉപജില്ലയിൽ ചിത്രരചനാ മത്സരം

ലഹരിക്കെതിരെ ബോധവത്കരണത്തിന്റെ ഭാഗമായി നരിക്കൂട്ടുംചാൽ വേദിക വായനശാല എൽ.പി വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം...

Read More >>
മരുതോങ്കര ലഹരി കേസ് ': കായിക അധ്യാപിക കീർത്തനയ്ക്കായി പോലീസ്  കസ്റ്റഡി അപേക്ഷ നൽകും

Jul 14, 2026 02:45 PM

മരുതോങ്കര ലഹരി കേസ് ': കായിക അധ്യാപിക കീർത്തനയ്ക്കായി പോലീസ് കസ്റ്റഡി അപേക്ഷ നൽകും

മരുതോങ്കര ലഹരി കേസിലെ പ്രതി കായിക അധ്യാപിക കെ.സി. കീർത്തനയെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്. വിദ്യാർത്ഥികളിലേക്ക് ലഹരി എത്തിച്ചോ എന്നതാണ് പ്രധാന...

Read More >>
നന്മയുടെ കളിമുറ്റം: കുറ്റ്യാടി മണ്ണൂർ സ്കൂളിന് ഒരു ഏക്കർ കളിസ്ഥലം; കോരങ്കോട്ട് കുഞ്ഞമ്മദ് ഹാജി സ്മരണയിൽ  എം.എൽ.എ സന്ദർശിച്ചു

Jul 14, 2026 12:27 PM

നന്മയുടെ കളിമുറ്റം: കുറ്റ്യാടി മണ്ണൂർ സ്കൂളിന് ഒരു ഏക്കർ കളിസ്ഥലം; കോരങ്കോട്ട് കുഞ്ഞമ്മദ് ഹാജി സ്മരണയിൽ എം.എൽ.എ സന്ദർശിച്ചു

കുറ്റ്യാടി മണ്ണൂർ ഗവ. എൽ.പി സ്കൂൾ കളിസ്ഥലത്തിനായി കോരങ്കോട്ട് കുഞ്ഞമ്മദ് ഹാജിയുടെ മക്കൾ ഒരു ഏക്കർ ഭൂമി ദാനം ചെയ്തു. എം.എൽ.എ കെ.എം. അഭിജിത്ത്...

Read More >>
adimageadimage
കർഷക പെൻഷൻ: ആവശ്യമായ രേഖകൾ 17നകം കൃഷിഭവനിൽ സമർപ്പിക്കണം

Jul 14, 2026 10:50 AM

കർഷക പെൻഷൻ: ആവശ്യമായ രേഖകൾ 17നകം കൃഷിഭവനിൽ സമർപ്പിക്കണം

തൊഴിൽദാന പദ്ധതിയിലെ കർഷകർക്ക് പെൻഷൻ നടപടി ഓൺലൈനാക്കുന്നു. ആധാർ, റേഷൻ, ബാങ്ക് രേഖകൾ 17നകം കുന്നുമ്മൽ കൃഷിഭവനിൽ...

Read More >>
പാട്ടും കഥയും കലാപരിപാടികളും; കുറ്റ്യാടി കൂനിയോട് എൽ.പി സ്കൂളിൽ വിദ്യാരംഗം കലാവേദി ഉദ്ഘാടനം ചെയ്തു

Jul 14, 2026 09:16 AM

പാട്ടും കഥയും കലാപരിപാടികളും; കുറ്റ്യാടി കൂനിയോട് എൽ.പി സ്കൂളിൽ വിദ്യാരംഗം കലാവേദി ഉദ്ഘാടനം ചെയ്തു

കുനിയോട് എൽ.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം...

Read More >>
മരുതോങ്കരയിലെ 'ലേഡി ഡോൺ'; ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ  കെ.സി. കീർത്തന സ്കൂബ അധ്യാപികയാണെന്ന് പോലീസ്

Jul 13, 2026 04:09 PM

മരുതോങ്കരയിലെ 'ലേഡി ഡോൺ'; ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ കെ.സി. കീർത്തന സ്കൂബ അധ്യാപികയാണെന്ന് പോലീസ്

മരുതോങ്കര സ്വദേശി കെ.സി. കീർത്തന ലഹരി കേസിൽ അറസ്റ്റിൽ. സ്കൂബ അധ്യാപികയായ ഇവർ ലഹരി സംഘത്തിന് 'മണി മ്യൂൾ' ആയി പ്രവർത്തിച്ചു. സ്കൂൾ വിദ്യാർത്ഥികളെ...

Read More >>
adimage
Top Stories

News Roundup

adimage
Entertainment News

adimage
adimage