---
title: "കൈവേലിയിൽ വഴിനടന്നുപോയ യുവാവിനെ ബുള്ളറ്റിലെത്തിയ സംഘം മർദ്ദിച്ചതായി പരാതി; പോലീസ് കേസെടുത്തു"
english_title: "A youth was beaten up by a group of people who arrived in a bulletproof vest in Kaiveli; Police have registered a case"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/361421/a-youth-was-beaten-up-by-a-group-of-people-who-arrived-in-a-bulletproof-vest-in-kaiveli-police-have-registered-a-case-NEW"
published_at: "2026-05-24T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a12c3e84cfba_beaten.jpg"
keywords: ["Latest News", "Kaiveli Youth Assault Case", "Assault case"]
---

# കൈവേലിയിൽ വഴിനടന്നുപോയ യുവാവിനെ ബുള്ളറ്റിലെത്തിയ സംഘം മർദ്ദിച്ചതായി പരാതി; പോലീസ് കേസെടുത്തു

> **Lead Summary:** **തൊട്ടിൽപാലം: [** കൈവേലിയിൽ വഴിനടന്നുപോയ യുവാവിനെ ബുള്ളറ്റ് മോട്ടോർ സൈക്കിളിലെത്തിയ സംഘം തടഞ്ഞുനിർത്തി മർദ്ദിച്ചതായി പരാതി. തിനൂർ കോമത്തുമ്മൂലയിൽ വീട്ടിൽ പ്രകാശൻ കെ.എം-നാണ് മർദ്ദനമേറ്റത്. സംഭവത്തിൽ കണ്ടാലറിയാവുന്ന പ്രതികൾക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

## Article Content

**തൊട്ടിൽപാലം: [** കൈവേലിയിൽ വഴിനടന്നുപോയ യുവാവിനെ ബുള്ളറ്റ് മോട്ടോർ സൈക്കിളിലെത്തിയ സംഘം തടഞ്ഞുനിർത്തി മർദ്ദിച്ചതായി പരാതി. തിനൂർ കോമത്തുമ്മൂലയിൽ വീട്ടിൽ പ്രകാശൻ കെ.എം-നാണ് മർദ്ദനമേറ്റത്. സംഭവത്തിൽ കണ്ടാലറിയാവുന്ന പ്രതികൾക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 9.15 ഓടെയായിരുന്നു സംഭവം. കൈവേലിയിൽ നിന്നും വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന പ്രകാശനെ കോമത്ത് മൂല പാലത്തിനടുത്ത് വെച്ച് പ്രതികൾ ബുള്ളറ്റിലെത്തി തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് യാതൊരു കാരണവുമില്ലാതെ അസഭ്യം പറയുകയും കാലുകൊണ്ട് ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു എന്നാണ് പരാതിയിൽ പറയുന്നത്. പരിക്കേറ്റ പ്രകാശൻ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/361421/a-youth-was-beaten-up-by-a-group-of-people-who-arrived-in-a-bulletproof-vest-in-kaiveli-police-have-registered-a-case-NEW)