കുറ്റ്യാടി : (kuttiadi.truevisionnews.com) നരിക്കൂട്ടുംചാൽ വേദിക വായനശാല കുട്ടികൾക്കായി സംഘടിപ്പിച്ച ഏകദിന ക്യാമ്പ് 'വായനക്കളരി' ശ്രദ്ധേയമായി. നാടൻ പാട്ടുകൾ, നാടൻ കളികൾ, അഭിനയം തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികളാൽ സമ്പന്നമായ ക്യാമ്പ് കുട്ടികൾക്ക് പുത്തൻ അനുഭവമാണ് സമ്മാനിച്ചത്.
എഴുത്തുകാരി ചന്ദന ചന്ദ്രൻ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ജെ.എസ്. വിശ്വജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ഫാത്തിമ നാസർ മുഖ്യാതിഥിയായിരുന്നു. ബാലവേദി പ്രവർത്തകനും പ്രമുഖ നാടൻപാട്ട് കലാകാരനുമായ ഒ.ജെ. പീറ്റർ പുൽപ്പള്ളി ക്യാമ്പിന് നേതൃത്വം നൽകി. ചടങ്ങിൽ വി. അശ്വതി, ജെ.ഡി. ബാബു, എസ്.ജെ. സജീവ്‌കുമാർ, കെ.കെ. സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.
The 'reading room' of the Narikkuttumchal Vedhika Library became a highlight














































