സ്കൂൾ തുറക്കും മുൻപേ 'ഹെൽത്തി കേരള'; നരിപ്പറ്റയിൽ 15 വിദ്യാലയങ്ങളിൽ പരിശോധനയുമായി ആരോഗ്യവകുപ്പ്

സ്കൂൾ തുറക്കും മുൻപേ 'ഹെൽത്തി കേരള'; നരിപ്പറ്റയിൽ 15 വിദ്യാലയങ്ങളിൽ പരിശോധനയുമായി ആരോഗ്യവകുപ്പ്
May 13, 2026 12:24 PM | By Anusree vc

നരിപ്പറ്റ: (kuttiadi.truevisionnews.com) പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി സ്കൂളുകളിൽ ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ നരിപ്പറ്റയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി. 'ഹെൽത്തി കേരള' പരിപാടിയുടെ ഭാഗമായി പഞ്ചായത്തിലെ 15 വിദ്യാലയങ്ങളിലാണ് ആരോഗ്യപ്രവർത്തകർ സന്ദർശനം നടത്തിയത്.

വിദ്യാലയങ്ങൾ തുറക്കുന്നതിന് മുൻപായി പാലിക്കേണ്ട ആരോഗ്യജാഗ്രതാ നിർദ്ദേശങ്ങൾ സംഘം പ്രധാനാധ്യാപകർക്ക് രേഖാമൂലം കൈമാറി. നരിപ്പറ്റ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എൻ.കെ. ഷാജി, കെ.കെ. ദിലീപ് കുമാർ, വി. അക്ഷയകാന്ത്, ഇ.ആർ. രഞ്ജുഷ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. സ്കൂൾ പരിസരത്തെ ശുചിത്വം, കുടിവെള്ളത്തിന്റെ ഗുണനിലവാരം എന്നിവ സംഘം വിലയിരുത്തി.

പ്രധാന നിർദ്ദേശങ്ങൾ:

കുടിവെള്ള സ്രോതസിൻ്റെ സാമ്പിൾ അംഗീകൃത ലബോറട്ടറിയിൽ നിന്നും പരിശോധന നടത്തി ഉപയോഗയോഗ്യത നിർബന്ധമായും ഉറപ്പുവരുത്തണം.

കിണർ, ജലസംഭരണികൾ, ഫിൽട്ടർ എന്നിവ യഥാസമയങ്ങളിൽ വൃത്തിയാക്കി കുടിവെള്ള ശുചിത്വം ഉറപ്പുവരുത്തണം.

കിണർ വെള്ളം ശുദ്ധീകരിക്കുന്നതിനായി ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് ക്ലോറിനേഷൻ നടത്തുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ നൽകുക.

പരിസര ശുചിത്വം, സ്ഥാപന ശുചിത്വം, പാചകപ്പുര ശുചിത്വം, ശുചിമുറി ശുചിത്വം എന്നിവ ഉറപ്പുവരുത്തുക ശുചിമുറികളിൽ ഹാൻഡ് വാഷ്/സോപ്പ് സൂക്ഷിക്കുക.

വിദ്യാർത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി മൂത്രപുര/ശുചിമുറി എന്നിവ ഉറപ്പുവരുത്തുക. ആവശ്യമായിടത്ത് നാപ്‌കിൻ വെൻ്റിങ് മെഷീൻ ഒരുക്കുക.

ഉച്ചഭക്ഷണം പാചകം ചെയ്യുന്നവരും വിതരണം ചെയ്യുന്നവരും ഹെൽത്ത് കാർഡ് നിർബന്ധമായും എടുത്തിരിക്കണം.

ആഹാരപദാർത്ഥങ്ങൾ സൂക്ഷിക്കുന്ന മുറി എലികൾ കടക്കാത്തതായിരിക്കണം.

പാചകപ്പുരയിൽ ഉപയോഗിക്കാനുള്ള പാത്രങ്ങൾ, ഗ്ലാസ് എന്നിവ വൃത്തിയുള്ളതായിരിക്കണം ചളുങ്ങിയതോ പൊട്ടിയതോ ആയ പാത്രങ്ങൾ പാടില്ല.

ശരിയായ മാലിന്യ സംസ്കരണം ഉറപ്പുവരുത്തുക, ഹരിത വിദ്യാലയ ചട്ടം പാലിക്കുക. കൊതുക് ഉറവിട നശീകരണം ഉറപ്പുവരുത്തുന്നതിനായി എല്ലാ വെള്ളിയാഴ്ചകളിലും വിദ്യാലയവും പരിസരവും ശുചീകരണം നടത്തി ഡ്രൈ ഡേ ആചരിക്കുക.

ക്ലാസ് റൂമുകളിലും, സ്കൂൾ പരിസരത്തും പാമ്പുകളുടെയും എലികളുടെയും മാളങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തുക.

പുകയില വിമുക്ത വിദ്യാലയം പദ്ധതി അംഗീകാരത്തിനുള്ള നടപടികൾ പൂർത്തിയാക്കി പങ്കാളികളാവുക.

വിദ്യാലയങ്ങളിൽ സിക്ക് റൂം, ഫസ്റ്റ് എയ്‌ഡ്‌ കിറ്റ്‌ എന്നിവ കൂടാതെ കുറഞ്ഞത് രണ്ട് അധ്യാപകരെങ്കിലും പ്രഥമ ശുശ്രൂഷയിൽ പരിശീലനം ലഭിച്ചവർ കൂടിയായിരിക്കണം.

Health Department inspects 15 schools in Naripatta

Next TV

Related Stories
ആക്കലിൽ മധ്യവയസ്കൻ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 12, 2026 02:03 PM

ആക്കലിൽ മധ്യവയസ്കൻ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ആക്കലിൽ മധ്യവയസ്കൻ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
പകർച്ചവ്യാധികൾ തടയാം; അമ്പലക്കുളങ്ങര ക്ഷേത്രത്തിൽ മഴക്കാലപൂർവ്വ ശുചീകരണ ക്ലാസ് സംഘടിപ്പിച്ചു

May 12, 2026 11:26 AM

പകർച്ചവ്യാധികൾ തടയാം; അമ്പലക്കുളങ്ങര ക്ഷേത്രത്തിൽ മഴക്കാലപൂർവ്വ ശുചീകരണ ക്ലാസ് സംഘടിപ്പിച്ചു

അമ്പലക്കുളങ്ങര ക്ഷേത്രത്തിൽ മഴക്കാലപൂർവ്വ ശുചീകരണ ക്ലാസ്...

Read More >>
കക്കട്ടില്‍ കനത്ത മഴയും ഇടിമിന്നലും; വീടുകളിൽ വ്യാപക നാശനഷ്ടം

May 12, 2026 11:13 AM

കക്കട്ടില്‍ കനത്ത മഴയും ഇടിമിന്നലും; വീടുകളിൽ വ്യാപക നാശനഷ്ടം

കക്കട്ടില്‍ കനത്ത മഴയും ഇടിമിന്നലും; വീടുകളിൽ വ്യാപക...

Read More >>
Top Stories










News Roundup