കാവിലുംപാറ:(kuttiadi.truevisionnews.com) ശക്തമായ കാറ്റിലും ഇടിമിന്നലിലും കാവിലുംപാറ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടം. പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ മണിയിലാംകണ്ടി യശോദ അനന്തന്റെ വീടിനുള്ളിൽ മിന്നലേറ്റതിനെത്തുടർന്ന് വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്.
വീട്ടിലെ വൈദ്യുതി ഉപകരണങ്ങൾ പൂർണ്ണമായും തകരാറിലാവുകയും വീടിന്റെ ചുമർ വിണ്ടുകീറുകയും ചെയ്തു. വയറിങ്ങിനും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പതിനായിരത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായി വീട്ടുടമ അറിയിച്ചു. കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ ഇടിമിന്നലിലാണ് ഈ നാശനഷ്ടങ്ങൾ സംഭവിച്ചത്.
Wall of house cracks in Kavilumpara, causing extensive damage














































