കുറ്റ്യാടി : (kuttiadi.truevisionnews.com/) വി.ഡി. സതീശനെ കേരളത്തിന്റെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കുറ്റ്യാടിയിൽ കോൺഗ്രസ് പ്രവർത്തകരുടെ കൂറ്റൻ പ്രകടനം. വ്യാഴാഴ്ച രാത്രി നടന്ന പ്രകടനത്തിൽ നൂറുകണക്കിന് പ്രവർത്തകരാണ് അണിനിരന്നത്. 'പടനയിച്ചവൻ നാട് ഭരിക്കട്ടെ' എന്നെഴുതിയ ഫ്ലക്സ് ബാനറുകൾ ഏന്തിയായിരുന്നു പ്രവർത്തകർ തെരുവിലിറങ്ങിയത്.
"പിണറായി ഭരണത്തിൽ നിന്ന് കേരള ജനതയെ മോചിപ്പിക്കാൻ കേരളമാകെ ഓടി നടന്ന ചങ്കേ കരളേ വിഡിഎസ്സേ..." എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ പ്രകടനത്തിൽ മുഴങ്ങിക്കേട്ടു. കുറ്റ്യാടി മേഖലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകർ പ്രകടനത്തിൽ പങ്കാളികളായി. വരാനിരിക്കുന്ന ഭരണമാറ്റത്തിൽ വി.ഡി. സതീശൻ തന്നെ നേതൃസ്ഥാനത്തേക്ക് വരണമെന്ന വികാരമാണ് പ്രവർത്തകർ പങ്കുവെച്ചത്.
Protest held in Kuttiadi demanding V.D. Satheesan to be made Chief Minister















































