കുറ്റ്യാടി:(kuttiadi.truevisionnews.com/) കുറ്റ്യാടി പഞ്ചായത്തിലെ ഊരത്ത് മമ്പള്ളിത്താഴ തോട് പുനരുദ്ധാരണത്തിന്റെ ഭാഗമായി നിർമിച്ച കരിങ്കൽ ഭിത്തി സാമൂഹ്യവിരുദ്ധർ നശിപ്പിച്ചതിൽ സർവകക്ഷി കൺവെൻഷൻ പ്രതിഷേധിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.സി. രവീന്ദ്രൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. തോട് കെട്ടി സംരക്ഷിക്കുന്ന പ്രവർത്തനങ്ങൾക്ക് അദ്ദേഹം പൂർണ പിന്തുണ പ്രഖ്യാപിച്ചു.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ എ.ടി. ഗീത, ഇ.എം. അസ്ഹർ, കെ.കെ. മനാഫ്, ഒ.പി. മഹേഷ്, പി. നാണു, വി.പി. സുബൈർ, ആസാദ് മാക്കൂൽ, കെ. ഇബ്രാഹിം, കെ. കുഞ്ഞിരാമൻ, ഒ.പി. സുബൈർ എന്നിവർ സംസാരിച്ചു. ഭിത്തി നശിപ്പിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കൺവെൻഷൻ പൊലീസിനോട് ആവശ്യപ്പെട്ടു.
All-party convention protests destruction of Mampallithazha ravine wall in Ura














































