adimage

adimage

മഴ പെയ്താൽ പാത തോടാകും; നാദാപുരം-കുറ്റ്യാടി സംസ്ഥാന പാതയിൽ ദുരിതയാത്ര, ഓവുചാൽ നിർമ്മിക്കണമെന്ന് ആവശ്യം ശക്തം

മഴ പെയ്താൽ പാത തോടാകും; നാദാപുരം-കുറ്റ്യാടി സംസ്ഥാന പാതയിൽ ദുരിതയാത്ര, ഓവുചാൽ നിർമ്മിക്കണമെന്ന് ആവശ്യം ശക്തം adimage adimage
2026-05-07T15:27:00 | By Anusree vc

കക്കട്ടില്‍: (kuttiadi.truevisionnews.com/) നാദാപുരം-കുറ്റ്യാടി സംസ്ഥാന പാതയിൽ നരിപ്പറ്റ റോഡ് മുതൽ കുളങ്ങരത്ത് ടൗൺ വരെയുള്ള ഭാഗത്ത് ഓവുചാലുകളില്ലാത്തത് കാൽനടയാത്രക്കാരെയും വ്യാപാരികളെയും ഒരുപോലെ ദുരിതത്തിലാക്കുന്നു.

മഴക്കാലപൂർവ ശുചീകരണം നടത്തി റോഡിനിരുവശവും വൃത്തിയാക്കിയെങ്കിലും വെള്ളം ഒഴുകിപ്പോകാൻ സംവിധാനമില്ലാത്തതിനാൽ മഴ പെയ്യുമ്പോൾ റോഡ് തോടായി മാറുന്ന അവസ്ഥയാണ്.

ഓവുചാലുകളുടെ അഭാവം മൂലം മഴവെള്ളം റോഡിലൂടെ പരന്നൊഴുകി സമീപത്തെ കടകളിലും വീട്ടുമ്മുറ്റങ്ങളിലും അരിച്ചെത്തുകയാണ്. കുറ്റ്യാടി ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിൽ പോലും വെള്ളക്കെട്ട് കാരണം യാത്രക്കാർക്ക് നിൽക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. വീതി കുറഞ്ഞ ഈ പാതയിലൂടെ മഴവെള്ളം കുത്തിയൊലിക്കുന്നത് അപകടസാധ്യതയും വർദ്ധിപ്പിക്കുന്നു.

വിഷയം പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടാകാത്തതിൽ വ്യാപാരികൾ കടുത്ത പ്രതിഷേധത്തിലാണ്. ഓവുചാൽ നിർമ്മിക്കാതെ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാകില്ലെന്ന് കുന്നുമ്മൽ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെംബർ എ.വി. നാസറുദ്ദീൻ പറഞ്ഞു. ഇതിനായി അധികൃതർക്ക് നിവേദനം നൽകാൻ വാർഡ് വികസന സമിതി തീരുമാനിച്ചു.

Content Highlight: Difficult journey on Nadapuram-Kuttyadi state highway, strong demand for construction of drainage channels

adimage

Next TV

adimage adimage
Related Stories
കുറ്റ്യാടിയിൽ തളീക്കര വേട്ടക്കൊരുമകൻ ക്ഷേത്രക്കുളം കൈയേറുന്നുവെന്ന് പരാതി; ക്ഷേത്ര കമ്മിറ്റി രംഗത്ത്

Jul 24, 2026 12:54 PM

കുറ്റ്യാടിയിൽ തളീക്കര വേട്ടക്കൊരുമകൻ ക്ഷേത്രക്കുളം കൈയേറുന്നുവെന്ന് പരാതി; ക്ഷേത്ര കമ്മിറ്റി രംഗത്ത്

കുറ്റ്യാടി തളീക്കര വേട്ടക്കൊരുമകൻ ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ കുളം പൊതുമരാമത്ത് വകുപ്പ് കൈയേറിയെന്ന് പരാതി. നിയമനടപടിക്കൊരുങ്ങി ക്ഷേത്ര...

Read More >>
മുടി കൊഴിയുന്നോ ? പരിഹാരം ക്യൂ കെയറിൽ

Jul 24, 2026 11:35 AM

മുടി കൊഴിയുന്നോ ? പരിഹാരം ക്യൂ കെയറിൽ

കുറ്റ്യാടിയിൽ ക്യൂ കെയർ ആയുർവേദിക് ആൻഡ് യുനാനി ഹോസ്പിറ്റൽ. മുട്ടുവേദന, നടുവേദന, ത്വക്ക് രോഗങ്ങൾ, വെരിക്കോസ് എന്നിവയ്ക്ക് പ്രത്യേക ചികിത്സ....

Read More >>
കുറ്റ്യാടിയിൽ സ്കൂട്ടർ ഇടിച്ച് കാൽനടയാത്രക്കാരിക്ക് പരിക്ക് പറ്റിയതായി പരാതി; പോലീസ് കേസെടുത്തു

Jul 24, 2026 11:09 AM

കുറ്റ്യാടിയിൽ സ്കൂട്ടർ ഇടിച്ച് കാൽനടയാത്രക്കാരിക്ക് പരിക്ക് പറ്റിയതായി പരാതി; പോലീസ് കേസെടുത്തു

കുറ്റ്യാടി ടൗണിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ച് മൊയിലോത്തറ സ്വദേശിനി ഉഷയ്ക്ക് പരിക്ക്. എസ്.ആർ.കെ ഫാൻസിക്ക് സമീപം ഉണ്ടായ അപകടത്തിൽ...

Read More >>
adimageadimage
പ്ലസ് വൺ പുതിയ ബാച്ച്: ജില്ലയിലെ സർക്കാർ സ്കൂളുകളെ പൂർണമായും അവഗണിച്ചതായി പരാതി

Jul 24, 2026 08:49 AM

പ്ലസ് വൺ പുതിയ ബാച്ച്: ജില്ലയിലെ സർക്കാർ സ്കൂളുകളെ പൂർണമായും അവഗണിച്ചതായി പരാതി

പ്ലസ് വൺ പുതിയ ബാച്ച് അനുവദനത്തിൽ കോഴിക്കോട് ജില്ലയിലെ സർക്കാർ സ്കൂളുകൾക്ക് അവസരം നൽകിയില്ല. അനുവദിച്ച 20 ബാച്ചുകളും എയ്ഡഡ് സ്ഥാപനങ്ങൾക്ക്....

Read More >>
ആർത്തവപ്രശ്നങ്ങൾക്ക് അവധി : ആശ്വാസമായി ക്യൂ കെയർ

Jul 23, 2026 02:48 PM

ആർത്തവപ്രശ്നങ്ങൾക്ക് അവധി : ആശ്വാസമായി ക്യൂ കെയർ

കുറ്റ്യാടിയിൽ പുതിയ ആയൂർവേദിക് ആൻഡ് യുനാനി ഹോസ്പിറ്റൽ. മുട്ടുവേദന, നടുവേദന, ത്വക്ക് രോഗങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് പരമ്പരാഗത ചികിത്സ. ഡോക്ടർ...

Read More >>
കർഷകസംഘം ജില്ലാ സമ്മേളനം: കക്കട്ടിലിൽ ‘കർഷകപ്രസ്ഥാനത്തിന്റെ ചരിത്രം’ സെമിനാർ സംഘടിപ്പിച്ചു

Jul 23, 2026 11:18 AM

കർഷകസംഘം ജില്ലാ സമ്മേളനം: കക്കട്ടിലിൽ ‘കർഷകപ്രസ്ഥാനത്തിന്റെ ചരിത്രം’ സെമിനാർ സംഘടിപ്പിച്ചു

കർഷക സംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കക്കട്ടിൽ 'കർഷക പ്രസ്ഥാനത്തിന്റെ ചരിത്രം' എന്ന വിഷയത്തിൽ സെമിനാർ നടന്നു. എം. പ്രകാശൻ ഉദ്ഘാടനം...

Read More >>
adimage
Top Stories










News Roundup






adimage adimage
adimage