May 7, 2026 10:36 AM

തൊട്ടിൽപ്പാലം : (kuttiadi.truevisionnews.com/) പകർച്ചവ്യാധികൾ തടയുന്നതിന്റെ ഭാഗമായി കാവിലുംപാറ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. വാർഡുതല ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതിനെത്തുടർന്ന് ചാത്തങ്കോട്ട് നട, തൊട്ടിൽപ്പാലം ടൗണുകൾ ജനകീയ പങ്കാളിത്തത്തോടെ ശുചീകരിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഘ പൊയിലുപറമ്പത്ത് ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ്മസേനാംഗങ്ങൾ, വ്യാപാരികൾ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളായി. ടൗണുകളിലെ ഓടകൾ വൃത്തിയാക്കുകയും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്തു.

വൈസ് പ്രസിഡന്റ് രമേശൻ മണലിൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നഷ്‌മ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബോബി മൂക്കൻതോട്ടം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയി മാസ്റ്റർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് മെമ്പർമാരായ അഷ്റഫ് മണ്ണാർകുണ്ടിൽ, സിനി, പ്രിൻസി, ദിവ്യ, വ്യാപാരി നേതാക്കളായ ടി.എ. അബ്രഹാം, ഒ.പി. പത്മനാഭൻ എന്നിവർ നേതൃത്വം നൽകി.

പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ നിജേഷ് വി.എം., എഫ്.എച്ച്.സി ഹെൽത്ത് ഇൻസ്പെക്ടർ റീന, ജെ.എച്ച്.ഐമാരായ രതുഷ, മുഹമ്മദ് സാബു, ജോബി എന്നിവരും ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. വരും ദിവസങ്ങളിലും ശുചിത്വ പ്രവർത്തനങ്ങൾ തുടരുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

A public cleanliness drive was organized in Kavilumpara Panchayat

Next TV

Top Stories










News Roundup