കുറ്റ്യാടി: (kuttiadi.truevisionnews.com/) മൊകേരി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ വിഷയങ്ങളിൽ നിലവിലുള്ള ഗസ്റ്റ് അധ്യാപക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾക്കായുള്ള അഭിമുഖം ഈ മാസം 21, 22 തീയതികളിലായി സ്കൂളിൽ വെച്ച് നടക്കും.
21-ാം തീയതി രാവിലെ 9 മണിക്ക് മാത്തമാറ്റിക്സ് (സീനിയർ), സ്റ്റാറ്റിസ്റ്റിക്സ് (ജൂനിയർ) വിഷയങ്ങളുടെയും 11 മണിക്ക് ബോട്ടണി (ജൂനിയർ), അറബിക് (ജൂനിയർ) വിഷയങ്ങളുടെയും ഇന്റർവ്യൂ നടക്കും.
22-ാം തീയതി രാവിലെ 9 മണിക്ക് ഇംഗ്ലീഷ് (ജൂനിയർ), ഫിസിക്സ് (ജൂനിയർ) വിഭാഗങ്ങൾക്കും 11 മണിക്ക് കെമിസ്ട്രി (സീനിയർ), സുവോളജി (സീനിയർ) വിഭാഗങ്ങൾക്കുമാണ് ഇന്റർവ്യൂ നിശ്ചയിച്ചിരിക്കുന്നത്.
ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂൾ ഹയർ സെക്കൻഡറി ഓഫീസിൽ ഹാജരാകണം.



Guest teacher vacancy in various subjects at Mokeri Government Higher Secondary School













































