കുറ്റ്യാടി: (https://kuttiadi.truevisionnews.com/) വികസനം പൂത്തുലഞ്ഞ നാട്ടിടവഴികളിലൂടെ ജനപിന്തുണ തേടി കുറ്റ്യാടി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ.പി. കുഞ്ഞമ്മദ് കുട്ടിയുടെ പര്യടനം തുടരുന്നു. വ്യാഴാഴ്ച വില്ല്യാപ്പള്ളി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നടത്തിയ ഗൃഹസന്ദർശന വേളയിൽ സ്നേഹനിർഭരമായ സ്വീകരണമാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്.
പരിമിതികളെ അതിജീവിച്ച് സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ മയ്യന്നൂരിലെ ജസീല ജന്നത്തിനെ സ്ഥാനാർത്ഥി വീട്ടിലെത്തി പൊന്നാടയണിയിച്ച് ആദരിച്ചു. തുടർന്ന് വില്ല്യാപ്പള്ളിയിലെയും പരിസര പ്രദേശങ്ങളിലെയും ആദ്യകാല പ്രവർത്തകരെയും കിടപ്പുരോഗികളെയും അദ്ദേഹം സന്ദർശിച്ചു.
കുറ്റ്യാടിയുടെ വികസന നായകനായി കെ.പി. കുഞ്ഞമ്മദ് കുട്ടി വീണ്ടും നിയമസഭയിലെത്തുമെന്ന് നാട് ഒന്നടങ്കം ഉറച്ചുവിശ്വസിക്കുന്നു. എംഎൽഎ എന്ന നിലയിൽ വില്ല്യാപ്പള്ളിയിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ വോട്ടർമാർക്കിടയിൽ വലിയ ചർച്ചയാകുന്നുണ്ട്. വില്ല്യാപ്പള്ളി ഐടിഐക്ക് പുതിയ കെട്ടിടം, കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നവീകരണം, പനയുള്ളതിൽ മുക്ക് റോഡ്, വടകര-വില്ല്യാപ്പള്ളി-ചേലക്കാട് റോഡ്, വില്ല്യാപ്പള്ളി-ചെമ്മരത്തൂർ റോഡ് തുടങ്ങി നിരവധി പദ്ധതികളാണ് മണ്ഡലത്തിൽ യാഥാർത്ഥ്യമായത്.
വൈകിട്ടോടെ കുട്ടോത്ത് സമാപിച്ച ഗൃഹസന്ദർശന പരിപാടിയിൽ പി.സി. സുരേഷ്, സി.എം. ഷാജി, വില്ല്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രഭാകരൻ തുടങ്ങിയ എൽഡിഎഫ് നേതാക്കളും പ്രവർത്തകരും സ്ഥാനാർത്ഥിക്കൊപ്പം പങ്കുചേർന്നു.
KP Kunjhammad Kutty's tour, enumerating development achievements













































