കുറ്റ്യാടി: (https://kuttiadi.truevisionnews.com/) ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ ഉജ്ജ്വല വിജയം കൈവരിച്ച നാടിന്റെ പ്രതിഭകളെ കുറ്റ്യാടി കനിവ് എഡ്യുക്കേഷൻ സപ്പോർട്ട് ഗ്രൂപ്പ് അനുമോദിച്ചു. 109-ാം റാങ്ക് നേടിയ തൊട്ടിൽപാലം നാഗമ്പാറ സ്വദേശി അജയ് ആർ. രാജ്, 397-ാം റാങ്ക് നേടിയ വില്ല്യാപ്പള്ളി മയ്യന്നൂർ സ്വദേശി ജസീല ജന്നത്ത് എന്നിവരെയാണ് ആദരിച്ചത്.
ചടങ്ങില്‍ ജമാല്‍ പാറക്കല്‍, ജമാല്‍ കോരങ്കോട്ട്, ഒ.രവീന്ദ്രന്‍ മാസ്റ്റര്‍, എന്‍.കെ.ഫിര്‍ദൗസ്, അര്‍ജുന്‍ കായക്കൊടി എന്നിവര്‍ സംസാരിച്ചു. ഇന്ത്യന്‍ റെയില്‍വെ മാനേജ്‌മെന്റ് സര്‍വീസിലെ ട്രെയിനിങ്ങിനിടെയാണ് കാഴ്ച പരിമിതിയുള്ള അജയിന്റെ ഈ നേട്ടം. മയ്യന്നൂരിലെ പരേതനായ കുഞ്ഞബ്ദുള്ളയുടേയും സൈനബയുടേയും നാല് പെണ്‍മക്കളില്‍ ഇളയവളാണ് കാഴ്ച പരിമിതിയുള്ള ജസീല. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും, സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദമുള്ള ജസീല പാലക്കാട് ജോലി ചെയ്തു വരവേയാണ് ഈ നേട്ടം.
Kuttiyadi Kaniv Education Group felicitates Civil Service winners













































