കക്കട്ടിൽ : (https://kuttiadi.truevisionnews.com/) കേരളത്തിലെ വൈദ്യുതി മേഖലയെ പൊതുമേഖലയിൽത്തന്നെ സംരക്ഷിച്ചു നിർത്താൻ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് കെഎസ്ഇബി വർക്കേഴ്‌സ് അസോസിയേഷൻ (സിഐടിയു) നാദാപുരം ഡിവിഷൻ കൺവൻഷൻ ആഹ്വാനം ചെയ്തു. കക്കട്ടിൽ വെച്ച് നടന്ന ജനറൽ ബോഡി യോഗത്തിലാണ് ഈ ആവശ്യം ഉയർന്നുവന്നത്. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ കേരളത്തിന്റെ മാതൃകാപരമായ ഈ രംഗം സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്ന് യോഗം വിലയിരുത്തി.
സംസ്ഥാന ജോയിന്റ് സെക്രട്ടറി അനി ഉമ്മൻ മാത്യു യോഗത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ടി.ടി. രമ്യ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ. പ്രിയേഷ് കണക്ക് അവതരിപ്പിച്ചു. യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. പ്രമോദ്, ഡിവിഷൻ സെക്രട്ടറി പി.വി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. കെ.കെ. ചന്ദ്രൻ സ്വാഗതവും വി.കെ. ശശി നന്ദിയും രേഖപ്പെടുത്തി.
KSEB Workers Association General Body meets in Kakkattu














































