കുറ്റ്യാടി: (https://kuttiadi.truevisionnews.com/) ലോട്ടറി മേഖല നേരിടുന്ന വെല്ലുവിളികളെ പ്രതിരോധിക്കാനും തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കാനും എൽഡിഎഫ് സ്ഥാനാർത്ഥികളെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്ന് ലോട്ടറി ഏജന്റ്‌സ് ആൻഡ് സെല്ലേഴ്‌സ് യൂണിയൻ (സിഐടിയു) കുന്നുമ്മൽ ഏരിയാ കൺവൻഷൻ ആഹ്വാനം ചെയ്തു. കുറ്റ്യാടിയിൽ നടന്ന കൺവൻഷൻ യൂണിയൻ ജില്ലാ സെക്രട്ടറി സി.സി. രതീഷ് ഉദ്ഘാടനം ചെയ്തു.
ലോട്ടറി തൊഴിലാളികളുടെ ക്ഷേമപ്രവർത്തനങ്ങൾ തുടരുന്നതിനും അന്യസംസ്ഥാന ലോട്ടറി മാഫിയകളെ തടയുന്നതിനും ഇടത് മുന്നണിയുടെ വിജയം അനിവാര്യമാണെന്ന് കൺവൻഷൻ വിലയിരുത്തി. രജുല രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സിഐടിയു ഏരിയാ കമ്മിറ്റി അംഗം കെ.ടി. രാജൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ ഏരിയാ സെക്രട്ടറി പി. പ്രകാശൻ സ്വാഗതവും സുധീർ പ്രകാശ് നന്ദിയും രേഖപ്പെടുത്തി.
Lottery Agents Union urges LDF to win to protect lottery sector






























_(22).jpeg)










