പാറക്കൽ ജയിച്ചാൽ കേവലം എംഎൽഎ മാത്രമാവില്ല; പ്രഖ്യാപനവുമായി ഷാഫി പറമ്പിൽ

പാറക്കൽ ജയിച്ചാൽ കേവലം എംഎൽഎ മാത്രമാവില്ല; പ്രഖ്യാപനവുമായി ഷാഫി പറമ്പിൽ
Mar 18, 2026 11:03 PM | By Roshni Kunhikrishnan

ആയഞ്ചേരി:(https://kuttiadi.truevisionnews.com/) നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ പാറക്കല്‍ അബ്ദുല്ല കേവലം എംഎല്‍എ മാത്രമായിരിക്കുമെന്ന് കരുതാനാവില്ലെന്ന് ഷാഫി പറമ്പില്‍ എംപി. കേരളത്തില്‍ ഒരു ഭരണമാറ്റമുണ്ടായാല്‍, കുറ്റ്യാടി അതിനൊപ്പം നിന്നാല്‍ അത് കുറ്റ്യാടിയുടെ വികസനചരിത്രത്തിലെ സുവര്‍ണകാലമായിരിക്കുമെന്നും എംപി കൂട്ടിച്ചേര്‍ത്തു. ആയഞ്ചേരിയില്‍ കുറ്റ്യാടി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുല്ലയുടെ റോഡ് ഷോയ്ക്കുശേഷം സംസാരിക്കുകയായിരുന്നു ഷാഫി പറമ്പില്‍.

കുറ്റ്യാടി ബൈപ്പാസ് ഉള്‍പ്പെടെയുള്ള ഒട്ടേറെ വികസനപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചയാളാണ് പാറക്കല്‍ അബ്ദുല്ല. അദ്ദേഹം തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച മാത്രമാണ് പിന്നീടുണ്ടായത്.

നാടിന്റെ സമാധാനം കെടുത്താന്‍ ബോംബ് രാഷ്ട്രീയം ഉപയോഗിക്കുന്നവരെ ഇനിയും നമ്മള്‍ വിജയിപ്പിച്ചുകൂടാ. ഈയടുത്തു വീണ്ടും നമ്മുടെ നാട്ടില്‍ രാത്രി 12 മണിക്ക് അഛനും അമ്മയും ഉറങ്ങിക്കിടക്കുന്ന വീട്ടിലേക്ക് ബോംബെറിഞ്ഞു.

അതില്‍ പിടിക്കപ്പെട്ടയാള്‍ ഒരധ്യാപകനാണ്. ആ അധ്യാപകന്‍ എന്തായിരിക്കും കുട്ടികളെ പഠിപ്പിക്കുന്നത്.? കുറ്റ്യാടിയിലേത് കേവലം രണ്ട് വ്യക്തികളുടെ പോരാട്ടമല്ല. മറിച്ച് രാഷ്ട്രീയ കേരളത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്ന തെരഞ്ഞെടുപ്പാണ്. അതില്‍ കുറ്റ്യാടി മുന്‍പന്തിയിലുണ്ടാവണമെന്നും ഷാഫി പറമ്പില്‍ എംപി ആവശ്യപ്പെട്ടു.

If Parakkal wins, he will not just be an MLA; Shafi Parambil makes a statement

Next TV

Related Stories
പത്ത് വര്‍ഷമായി നമ്മള്‍ ഈ സര്‍ക്കാരിന്റെ കെടുതികള്‍ പേറുകയാണ് - പാറക്കല്‍ അബ്ദുല്ല

Mar 18, 2026 10:52 PM

പത്ത് വര്‍ഷമായി നമ്മള്‍ ഈ സര്‍ക്കാരിന്റെ കെടുതികള്‍ പേറുകയാണ് - പാറക്കല്‍ അബ്ദുല്ല

പത്ത് വര്‍ഷമായി നമ്മള്‍ ഈ സര്‍ക്കാരിന്റെ കെടുതികള്‍ പേറുകയാണ് - പാറക്കല്‍...

Read More >>
നാദാപുരത്ത് അങ്കം കുറിച്ച് എൻഡിഎ; കല്ലാച്ചിയിൽ ജനസാഗരമായി സി.പി. വിപിൻ ചന്ദ്രന്റെ റോഡ് ഷോ

Mar 18, 2026 10:17 PM

നാദാപുരത്ത് അങ്കം കുറിച്ച് എൻഡിഎ; കല്ലാച്ചിയിൽ ജനസാഗരമായി സി.പി. വിപിൻ ചന്ദ്രന്റെ റോഡ് ഷോ

എൻഡിഎ നാദാപുരം മണ്ഡലം സ്ഥാനാർത്ഥി സിപി വിപിൻ ചന്ദ്രൻ, റോഡ് ഷോ ...

Read More >>
കല്ലാച്ചിയിൽ ജനസാഗരം; കെഎം അഭിജിത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി

Mar 18, 2026 09:43 PM

കല്ലാച്ചിയിൽ ജനസാഗരം; കെഎം അഭിജിത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി

നിയമസഭാ തെരഞ്ഞെടുപ്പ്, നാദാപുരം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി, കെ എം അഭിജിത്തിന്റ പ്രചാരണത്തിന്...

Read More >>
അതിജീവിക്കാൻ കൈകോർക്കാം; നരിപ്പറ്റയിൽ പ്രത്യാശ ഫണ്ട് കൈമാറലും മെൻസ്ട്രുവൽ കപ്പ് വിതരണവും സംഘടിപ്പിച്ചു

Mar 18, 2026 02:07 PM

അതിജീവിക്കാൻ കൈകോർക്കാം; നരിപ്പറ്റയിൽ പ്രത്യാശ ഫണ്ട് കൈമാറലും മെൻസ്ട്രുവൽ കപ്പ് വിതരണവും സംഘടിപ്പിച്ചു

നരിപ്പറ്റയിൽ പ്രത്യാശ ഫണ്ട് കൈമാറലും മെൻസ്ട്രുവൽ കപ്പ് വിതരണവും...

Read More >>
പുത്തൻ പാത ഒരുങ്ങി; രയരോത്ത് മുക്ക് - കൊമ്മാട്ട്കണ്ടി റോഡ് ഉദ്ഘാടനം ചെയ്തു

Mar 18, 2026 01:43 PM

പുത്തൻ പാത ഒരുങ്ങി; രയരോത്ത് മുക്ക് - കൊമ്മാട്ട്കണ്ടി റോഡ് ഉദ്ഘാടനം ചെയ്തു

രയരോത്ത് മുക്ക് - കൊമ്മാട്ട്കണ്ടി റോഡ് ഉദ്ഘാടനം...

Read More >>
Top Stories