Mar 19, 2026 11:42 AM

കുറ്റ്യാടി: (https://kuttiadi.truevisionnews.com/) കുറ്റ്യാടി ഗ്രാമപഞ്ചായത്തിന്റെ 'കൃഷിസമൃദ്ധി' പദ്ധതിയുടെ ഭാഗമായി കൃഷിയിറക്കിയ തണ്ണിമത്തന്റെ വിളവെടുപ്പ് ഉത്സവം നടന്നു. നിട്ടൂരിലെ കർഷകൻ പടിഞ്ഞാറയിൽ ആനന്ദിന്റെ നേതൃത്വത്തിലുള്ള കർഷക കൂട്ടായ്മയാണ് ഈ വിജയകരമായ കൃഷിയിറക്കിയത്. പദ്ധതിയുടെ വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. മോഹൻദാസ് നിർവ്വഹിച്ചു.

ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി.പി. ചന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മറ്റൊരു സ്ഥിരംസമിതി അധ്യക്ഷയായ സബിന മോഹൻ, പഞ്ചായത്ത് അംഗങ്ങളായ എം.ടി. ജെസി, കെ.പി. ശോഭ എന്നിവരും കർഷക പ്രതിനിധികളായ എം. സുരേഷ്, സണ്ണി കുഴിക്കാട്, എം.ടി. ബാലൻ എന്നിവരും ചടങ്ങിൽ സംസാരിച്ചു. കൃഷി ഓഫീസർ ഡാലി ജോർജ് സ്വാഗതവും കർഷക പ്രതിനിധി പി. ആനന്ദൻ നന്ദിയും രേഖപ്പെടുത്തി. പഞ്ചായത്തിന്റെ കാർഷിക മേഖലയ്ക്ക് വലിയ ആവേശം പകരുന്നതാണ് ഈ വിളവെടുപ്പ്.

Content Highlight: Watermelon harvest held in Kuttiadi panchayat

Next TV

Top Stories










News Roundup






Entertainment News