#Latest News #Kakkuni #Kakkuni Car Accident #Police Case
കുറ്റ്യാടി:(kuttiadi.truevisionnews.com)കാക്കുനിയിൽ കാറിടിച്ച് കാൽനടയാത്രക്കാരിക്ക് പരിക്കേറ്റ സംഭവത്തിൽ പോലീസ് കേസെടുത്തു. ചേരപുരം പുതിയോട്ടിൽ സജീഷ് കുമാറിന്റെ ഭാര്യ രമ്യ (34) യ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്.
കഴിഞ്ഞ ജൂൺ 27-ന് കാക്കുനി ടൗണിൽ വെച്ചായിരുന്നു അപകടം. ടൗണിൽ നിന്നും വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന രമ്യയെ തീക്കുനി ഭാഗത്തുനിന്നും വന്ന കാർ ഇടിക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു.
അപകടത്തിൽ രമ്യയുടെ ഇടതു തോളിന് പരിക്ക് പറ്റുകയും. സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ കുറ്റ്യാടി പോലീസ് കേസെടുത്തു.
Content Highlight: Kakkuni, Kakkuni car accident, police case, pedestrian injured.















































