#Latest News #Thottilpalam #Wild Elephant Menace Severe In Churangi #Crop loss
തൊട്ടിൽപ്പാലം:(kuttiadi.truevisionnews.com)തൊട്ടിൽപ്പാലം മലയോര മേഖലയായ തൊട്ടിൽപ്പാലം ചുരണിയിൽ വീണ്ടും കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.
ചൊവ്വാഴ്ച രാത്രി ജനവാസ മേഖലയിലിറങ്ങിയ കാട്ടാന ചുരണി മൈലാടൂർ ജോസിന്റെ പറമ്പിലെ തെങ്ങ്, കവുങ്ങ്, വാഴ ഉൾപ്പെടെയുള്ള കാർഷികവിളകളാണ് പൂർണ്ണമായും നശിപ്പിച്ചത്.
കുറച്ചുദിവസങ്ങളായി പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമായതോടെ ചുരണി നിവാസികളും യാത്രക്കാരും വൻ ഭീതിയിലാണ് കഴിയുന്നത്.
കഴിഞ്ഞദിവസം ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ വനംവകുപ്പിന്റെ ആർ.ആർ.ടി സംഘങ്ങൾ ചേർന്ന് ഏറെ പ്രയത്നപ്പെട്ട് വനത്തിലേക്ക് തുരത്തിയെങ്കിലും വീടിനോട് ചേർന്നുള്ള കൃഷിയിടങ്ങളിലേക്ക് വീണ്ടും ഇറങ്ങുകയായിരുന്നു.



വന്യജീവി ആക്രമണം പതിവായതോടെ ആർ.ആർ.ടി സംഘം നിലവിൽ പ്രദേശത്ത് ക്യാമ്പ് ചെയ്ത് വരികയാണ്.
കാട്ടാനയിറങ്ങി കൃഷിനാശം സംഭവിച്ച സ്ഥലം കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് മേഘ പൊയിലുപറമ്പത്തിന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളുടെ സംഘം സന്ദർശിച്ചു.
Content Highlight: Thottilpalam, Wild elephant menace severe in Churangi, Crop loss
#Latest News #Thottilpalam #Wild Elephant Menace Severe In Churangi #Crop loss















































