#Latest news #Kuttiadi #Poyilmukku road #Collapsed #Velom
കുറ്റ്യാടി: (kuttiadi.truevisionnews.com) പി.എം.ജി.എസ്.വൈ പദ്ധതിയിൽ മൂന്ന് കോടി രൂപ ചെലവഴിച്ച് നിർമിച്ച കുറ്റ്യാടി - വേളം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പൊയിൽമുക്ക് - വലകെട്ട് - ഒളോടിത്താഴ റോഡ് തകർന്ന് തരിപ്പണമായി. പുതുക്കം മാറും മുൻപേ തന്നെ റോഡ് തകരാൻ തുടങ്ങിയിരുന്നു. റോഡിന്റെ നിർമാണഘട്ടത്തിൽ തന്നെയുണ്ടായ അപാകതകൾ നാട്ടുകാർ ചൂണ്ടിക്കാട്ടിയതായിരുന്നു.
പഴയ റോഡ് പൊളിച്ച അവശിഷ്ടങ്ങളും മണ്ണും ഉപയോഗിച്ചാണ് റോഡ് മെറ്റലിങ് നടത്തിയതെന്ന് ഗുണഭോക്താക്കൾ പറയുന്നു. ചതുപ്പുനിലമായിട്ടും അതനുസരിച്ചുള്ള കാര്യക്ഷമമായ പ്രവൃത്തികൾ ഇവിടെ നടത്തിയിട്ടില്ല. ഒളോടിത്താഴ റോഡിൽ നിലവിൽ വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. പഞ്ചായത്ത് പ്രൈമറി ഹെൽത്ത് സെന്റർ, വേളം ഹൈസ്കൂൾ എന്നിവിടങ്ങളിലേക്ക് നിരവധി പേർ ആശ്രയിക്കുന്ന റോഡാണിത്.
ഇതേ റോഡുമായി ബന്ധിപ്പിക്കുന്ന മണിമല - പള്ളിയത്ത് റോഡിന് ഇത്രയും കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ആ റോഡ് ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് റിപ്പയർ ചെയ്തിരുന്നു. നിലവിൽ വേളം പഞ്ചായത്ത് ഉൾപ്പെടുന്ന ഭാഗത്തെ കുഴികൾ ഗ്രാമപഞ്ചായത്ത് മുൻകൈയെടുത്ത് ക്വാറി അവശിഷ്ടങ്ങൾ ഇട്ട് ഭാഗികമായി നികത്തിയിട്ടുണ്ട്. എന്നാൽ, കുറ്റ്യാടി പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ഭാഗത്ത് ഒരുവിധ പ്രവൃത്തികളും നടന്നിട്ടില്ലെന്ന ആക്ഷേപത്തിലാണ് നാട്ടുകാർ.
Content Highlight: Kuttiadi Poyilmukku road collapsed due to rain





























.jpeg)

.jpeg)









