പുതുപാത ഒരുങ്ങുന്നു ; കുറ്റ്യാടി-വലകെട്ട്-കൈപ്രംകടവ് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

പുതുപാത ഒരുങ്ങുന്നു ; കുറ്റ്യാടി-വലകെട്ട്-കൈപ്രംകടവ് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
Mar 2, 2026 03:07 PM | By Anusree vc

കുറ്റ്യാടി: (kuttiadi.truevisionnews.com) കുറ്റ്യാടി-വലകെട്ട്-കൈപ്രംകടവ് റോഡിന്റെ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി നിർവ്വഹിച്ചു. ചടങ്ങിൽ കെ.പി. കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ എം.എൽ.എ അധ്യക്ഷത വഹിച്ചു. നാടിന്റെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 16 കോടി രൂപ ചെലവഴിച്ചാണ് റോഡ് നവീകരിക്കുന്നത്.

ചടങ്ങില്‍ കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ശശീന്ദ്രന്‍, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ മോഹന്‍ദാസ്, വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി മുജീബ് റഹ്‌മാന്‍, ജില്ലാ പഞ്ചായത്ത് അംഗം സി എം യശോദ, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ടി നഫീസ, വേളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീല ആര്യങ്കാവില്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി സി രവീന്ദ്രന്‍ മാസ്റ്റര്‍, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സബിന മോഹന്‍, ശ്രീജേഷ് ഊരത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ കെ കെ അബ്ദുള്ള മാസ്റ്റര്‍, മൊയ്തു കോരങ്കോട്ട്, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സുമയ്യ വരാപറമ്പത്ത്, ഷിജില മഹേഷ്, വി.പി പ്രതീഷ്, വേളം ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ പി കെ ബഷീര്‍, ടി പി റിഷാന, മഠത്തില്‍ ശ്രീധരന്‍, വി എം ദിനേശന്‍, എസ് കെ ഷമീം, പി ടി ജയന്തി എന്നിവര്‍ സംസാരിച്ചു.

Work on Kuttiadi-Valakettu-Kaipramkadavu road inaugurated

Next TV

Related Stories
നാടിന് പുതുവഴി; നവീകരിച്ച നരിക്കാട്ടേരി റോഡ് - ദുർഗ അങ്കണവാടി റോഡ് നാടിന് സമർപ്പിച്ചു

Mar 2, 2026 10:58 AM

നാടിന് പുതുവഴി; നവീകരിച്ച നരിക്കാട്ടേരി റോഡ് - ദുർഗ അങ്കണവാടി റോഡ് നാടിന് സമർപ്പിച്ചു

നവീകരിച്ച നരിക്കാട്ടേരി റോഡ് - ദുർഗ അങ്കണവാടി റോഡ് നാടിന്...

Read More >>
 കുറ്റ്യാടിയിൽ രാത്രികാല മന്ത് രോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

Mar 1, 2026 04:51 PM

കുറ്റ്യാടിയിൽ രാത്രികാല മന്ത് രോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

കുറ്റ്യാടിയിൽ രാത്രികാല മന്ത് രോഗനിർണ്ണയ ക്യാമ്പ്...

Read More >>
മലയോര ഹൈവേ; കായക്കൊടി - ഐക്കൽതാഴെ റോഡ് പ്രവൃത്തി ആരംഭിച്ചു

Feb 28, 2026 11:18 AM

മലയോര ഹൈവേ; കായക്കൊടി - ഐക്കൽതാഴെ റോഡ് പ്രവൃത്തി ആരംഭിച്ചു

കായക്കൊടി - ഐക്കൽതാഴെ റോഡ് പ്രവൃത്തി...

Read More >>
ബജറ്റ് അവതരണം; കുന്നുമ്മൽ ഗ്രാമപഞ്ചായത്തിന്റെ 2026-27 ബജറ്റ് അവതരിപ്പിച്ചു

Feb 28, 2026 11:00 AM

ബജറ്റ് അവതരണം; കുന്നുമ്മൽ ഗ്രാമപഞ്ചായത്തിന്റെ 2026-27 ബജറ്റ് അവതരിപ്പിച്ചു

കുന്നുമ്മൽ ഗ്രാമപഞ്ചായത്തിന്റെ 2026-27 ബജറ്റ്...

Read More >>
Top Stories

News Roundup