17 ലക്ഷം കോടി ലക്ഷ്യം; റെയിൽവേയും വിമാനത്താവളങ്ങളും സ്വകാര്യമേഖലയ്ക്ക് നൽകാൻ കേന്ദ്രം, രണ്ടാം ഘട്ടത്തിന് തുടക്കം

17 ലക്ഷം കോടി ലക്ഷ്യം; റെയിൽവേയും വിമാനത്താവളങ്ങളും സ്വകാര്യമേഖലയ്ക്ക് നൽകാൻ കേന്ദ്രം, രണ്ടാം ഘട്ടത്തിന് തുടക്കം
Feb 24, 2026 02:19 PM | By Krishnapriya S R

(truevisionnews.com)  രാജ്യത്തെ സർക്കാർ ആസ്തികൾ നിശ്ചിത കാലയളവിലേക്ക് സ്വകാര്യ മേഖലയ്ക്ക് കൈമാറി പണം സമാഹരിക്കുന്ന 'ദേശീയ ധനസമ്പാദന പദ്ധതി'യുടെ (NMP 2.0) രണ്ടാം ഘട്ടം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 16.72 ലക്ഷം കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. ഉടമസ്ഥാവകാശം കൈമാറാതെ തന്നെ റെയിൽവേ സ്റ്റേഷനുകൾ, ചരക്ക് ട്രെയിനുകൾ, ഊർജ്ജം, തുറമുഖം, കൽക്കരി തുടങ്ങിയ പ്രധാന മേഖലകളിലെ ആസ്തികൾ സ്വകാര്യ നിക്ഷേപത്തിനായി തുറന്നുകൊടുക്കും.

ഇതിന്റെ ഭാഗമായി രാജ്യത്തെ 26 വിമാനത്താവളങ്ങൾ കൂടി സ്വകാര്യ കമ്പനികൾക്ക് നടത്തിപ്പിനായി കൈമാറും. ആദ്യഘട്ടത്തിൽ കരിപ്പൂർ ഉൾപ്പെടെയുള്ള 11 വിമാനത്താവളങ്ങളുടെ ലേല നടപടികൾ ഉടൻ ആരംഭിക്കാനാണ് തീരുമാനം.

റെയിൽവേയിൽ സ്വകാര്യ ചരക്ക് വാഗണുകൾ അനുവദിക്കുന്നതിനൊപ്പം സ്റ്റേഷനുകളുടെ വികസനവും പരിപാലനവും സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കും. കേന്ദ്രത്തിന് സിംഹഭാഗം വിഹിതം ലഭിക്കുന്ന ഈ പദ്ധതി ഫലത്തിൽ സ്വകാര്യവൽക്കരണമാണെന്ന വിമർശനവും ഉയരുന്നുണ്ട്.

Centre to give railways and airports to private sector

Next TV

Related Stories
കേരള സംസ്ഥാന ഇൻഡസ്ട്രിയൽ സേഫ്റ്റി അവാർഡും ശ്രേഷ്ഠ സുരക്ഷാ പുരസ്കാരവും സ്വന്തമാക്കി മാൻ കാൻകോർ

Mar 9, 2026 03:36 PM

കേരള സംസ്ഥാന ഇൻഡസ്ട്രിയൽ സേഫ്റ്റി അവാർഡും ശ്രേഷ്ഠ സുരക്ഷാ പുരസ്കാരവും സ്വന്തമാക്കി മാൻ കാൻകോർ

കേരള സംസ്ഥാന ഇൻഡസ്ട്രിയൽ സേഫ്റ്റി അവാർഡും ശ്രേഷ്ഠ സുരക്ഷാ പുരസ്കാരവും സ്വന്തമാക്കി മാൻ...

Read More >>
ഹാര്‍ലി-ഡേവിഡ്സണും ഹീറോ മോട്ടോകോര്‍പ്പും കൊച്ചിയില്‍ ഫുള്‍-ലൈന്‍ ഡീലര്‍ഷിപ്പ് ആരംഭിക്കുന്നു

Mar 6, 2026 04:15 PM

ഹാര്‍ലി-ഡേവിഡ്സണും ഹീറോ മോട്ടോകോര്‍പ്പും കൊച്ചിയില്‍ ഫുള്‍-ലൈന്‍ ഡീലര്‍ഷിപ്പ് ആരംഭിക്കുന്നു

ഹാര്‍ലി-ഡേവിഡ്സണും ഹീറോ മോട്ടോകോര്‍പ്പും കൊച്ചിയില്‍ ഫുള്‍-ലൈന്‍ ഡീലര്‍ഷിപ്പ്...

Read More >>
 എയര്‍ ഇന്ത്യ എക്സ്പ്രസില്‍ പേ ഡേ സെയില്‍: 1500 രൂപ മുതല്‍ വിമാന ടിക്കറ്റുകള്‍

Feb 27, 2026 03:52 PM

എയര്‍ ഇന്ത്യ എക്സ്പ്രസില്‍ പേ ഡേ സെയില്‍: 1500 രൂപ മുതല്‍ വിമാന ടിക്കറ്റുകള്‍

എയര്‍ ഇന്ത്യ എക്സ്പ്രസില്‍ പേ ഡേ സെയില്‍: 1500 രൂപ മുതല്‍ വിമാന...

Read More >>
Top Stories

News Roundup