കുന്നുമ്മൽ: (kuttiadi.truevisionnews.com) രാജ്യത്തെ രൂക്ഷമായ പാചകവാതക പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കുന്നുമ്മൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസ് ധർണ നടത്തി. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം അഞ്ജു ശ്രീധർ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു. സാധാരണക്കാരുടെ അടുക്കള ബജറ്റ് തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെയായിരുന്നു പ്രതിഷേധം.
ഏരിയാ പ്രസിഡന്റ് രാധിക ചിറയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയാ സെക്രട്ടറി സി.എം യശോദ സ്വാഗതം പറഞ്ഞു. എൻ.കെ ലീല, ഗീത രാജൻ, ലീന ദിനേശ് ലാൽ, ജമീല, ബിന്ദു തുടങ്ങിയ നേതാക്കൾ ചടങ്ങിൽ സംസാരിച്ചു. പാചകവാതക വിലവർദ്ധനവും ലഭ്യതക്കുറവും സാധാരണക്കാരായ വീട്ടമ്മമാരെ ദുരിതത്തിലാക്കുന്ന സാഹചര്യത്തിലാണ് ശക്തമായ പ്രതിഷേധവുമായി സംഘടന തെരുവിലിറങ്ങിയത്.
All India Democratic Women's Association staged a post office dharna in Kunnummal















































